കാസർകോ‍ട് അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി; തടയാനെത്തിയ അയൽവാസികൾക്കും കുത്തേറ്റു; പ്രതി കസ്റ്റഡിയിൽ

Published : Nov 11, 2024, 10:56 PM ISTUpdated : Nov 11, 2024, 11:00 PM IST
കാസർകോ‍ട് അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി; തടയാനെത്തിയ അയൽവാസികൾക്കും കുത്തേറ്റു; പ്രതി കസ്റ്റഡിയിൽ

Synopsis

കാസർകോട് ചെമ്മനാട് മാവില റോഡിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി.

കാസർകോട്: കാസർകോട് ചെമ്മനാട് മാവില റോഡിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. മാവില റോഡിലെ ചന്ദ്രൻ ആണ് മരിച്ചത്. അനുജൻ ഗംഗാധരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളുടെ മുൻപിൽ വെച്ചായിരുന്നു ആക്രമണം. 

ഇവർ തമ്മിലുള്ള പ്രശ്നം തടയാൻ എത്തിയ രണ്ട് അയൽവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്. ജ്യേഷ്ഠനും അനിയനും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നതായി അയൽവാസികൾ സാ​​ക്ഷ്യപ്പെടുത്തുന്നു. മദ്യലഹരിയിലായിരുന്നു പ്രതി എന്നും പൊലീസ് പറയുന്നു. കുത്തേറ്റ ഉടനെ തന്നെ ചന്ദ്രനെ കാസർകോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പൊലീസ് ​ഗം​ഗാധരനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. 

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്