ഹോട്ടല്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷം; ബേക്കല്‍ എസ്ഐക്ക് പരിക്കേറ്റു

By Web TeamFirst Published Sep 15, 2021, 4:07 PM IST
Highlights

രാത്രി പന്ത്രണ്ടുമണിക്കും തുറന്നു പ്രവര്‍ത്തിച്ച ഹോട്ടൽ അടപ്പിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധിക്കാനെത്തിയതെന്ന് പൊലീസ് പറയുന്നു.

കാസര്‍കോട്: കാസർകോട് ബേക്കലിൽ കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ഹോട്ടൽ അടപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ സംഘർഷവും കയ്യേറ്റവും. കയ്യേറ്റത്തില്‍ ബേക്കൽ എസ്.ഐ. സെബാസ്റ്റ്യന് പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. 

സംഘർഷത്തെ തുടർന്ന് ബേക്കലിൽ പ്രവർത്തിച്ചിരുന്ന സീ പാർക്ക് ഹോട്ടൽ ഉടമകളിലൊരാളായ റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അവിടെ ഉണ്ടായിരുന്നവര്‍ പരാതിപ്പെടുന്നത്.

രാത്രി പന്ത്രണ്ടുമണിക്കും തുറന്നു പ്രവര്‍ത്തിച്ച ഹോട്ടൽ അടപ്പിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധിക്കാനെത്തിയെന്നും ഇത് ആസൂത്രിതമാണെന്നും പൊലീസ് പറയുന്നു. ഹോട്ടലിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും ബേക്കൽ പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!