യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം, തൃശൂർ സ്വദേശി പിടിയിൽ

By Web TeamFirst Published Aug 16, 2021, 4:34 PM IST
Highlights

ഇയാളിൽ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് തൃശൂർ എക്സൈസ് റെയ്ഞ്ച് പിടികൂടി. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.

തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്ന യുവാവ് പിടിയിൽ. തൃശ്ശൂർ പൂച്ചട്ടി സ്വദേശി സനൂപാണ് പിടിയിലായത്. ഇയാളിൽ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് തൃശൂർ എക്സൈസ് റെയ്ഞ്ച് പിടികൂടി. 

മീൻ പിടിക്കുന്നതിനെ കുറിച്ചുള്ള ഒരു യൂട്യൂബ് ചാനൽ ഇയാൾക്കുണ്ട്. സബ്സ്കൈബേഴ്സ് ആകുന്ന വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും മീൻ പിടുത്തം പരിശീലിപ്പിക്കാൻ എന്ന പേരിൽ വിളിച്ച് വരുത്തി ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടർന്ന് സ്ഥിരമായി നൽകുകയുമാണ് ഇയാളുടെ രീതി.

500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പോലൂക്കര ,മൂർക്കനിക്കര എന്നീ പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇയാളിൽ നിന്നു കഞ്ചാവ് വാങ്ങിയിരുന്നതായി അധികൃതർ വ്യക്തമാക്കി. 

 

click me!