ഇന്നോവയിലെത്തിയ നാലം​ഗ സംഘം കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി, സംഭവം ഇന്നലെ രാത്രി മലപ്പുറത്ത്

Published : May 17, 2026, 01:00 PM IST
kidnap ma;appuram

Synopsis

നാട്ടുകാര്‍ നോക്കി നില്‍ക്കേ അല്‍ഫാദിനെ മര്‍ദിച്ച് പുറത്തിറക്കിയ ശേഷം ഇന്നോവ കാറില്‍ ബലം പ്രയോഗിച്ച് കയറ്റി. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അല്‍ഫാദുമായി സംഘം കടന്നു കളഞ്ഞു. 

മലപ്പുറം: മലപ്പുറം പൂക്കുളത്തൂരില്‍ യുവാവിനെ ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. ചെങ്ങര സ്വദേശി മുഹമ്മദ് അല്‍ഫാദിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. ബന്ധുക്കളുടെ പരാതിയില്‍ മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പൂക്കുളത്തൂരില്‍ വെച്ച് മുഹമ്മദ് അല്‍ഫാദ് സഞ്ചരിച്ച കാര്‍ ഇന്നോവയിലെത്തിയ നാലംഗ സംഘം തടഞ്ഞത്. നാട്ടുകാര്‍ നോക്കി നില്‍ക്കേ അല്‍ഫാദിനെ മര്‍ദിച്ച് പുറത്തിറക്കിയ ശേഷം ഇന്നോവ കാറില്‍ ബലം പ്രയോഗിച്ച് കയറ്റി. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അല്‍ഫാദുമായി സംഘം കടന്നു കളഞ്ഞു.

അല്‍ഫാദ് സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പട്ടാമ്പി സ്വദേശിയുടേതാണ് ഈ കാറെന്ന് പോലീസ് പറഞ്ഞു.തട്ടിക്കൊണ്ടു പോയ സംഘത്തെ കണ്ടെത്താനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.മുഹമ്മദ് അല്‍ഫാദിന്‍റെ പേരില്‍ കോഴിക്കോട് സിറ്റി പോലീസ് ലിമിറ്റിലും മഞ്ചേരി പോലീസ് സ്റ്റേഷനിലും അടിപിടി കേസുണ്ട്. ഈ കേസുകളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീൻസ് ധരിക്കുന്നത് എതിർത്തു; പിതാവിനെ വെടിവെച്ച് യുവതി, അറസ്റ്റ്
കോൺഗ്രസ് ഓഫീസിൽ കള്ളന്മാ‍ർ കയറി 72 ടാപ്പുകൾ മോഷ്ടിച്ചു, 'ഐ ലവ് യു' എന്ന് എഴുതി മടക്കം