കണ്ണൂർ നഗരത്തിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊല ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ

Published : Jul 30, 2019, 12:07 AM ISTUpdated : Jul 30, 2019, 12:25 AM IST
കണ്ണൂർ നഗരത്തിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊല ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ

Synopsis

ആദികടലായി സ്വദേശി റഊഫ് എന്നയാളാണ് വെട്ടേറ്റു മരിച്ചത്. രാഷ്ട്രീയ കൊലപാതകക്കേസടക്കം നിരവധി കേസുകളിൽ പ്രതിയാണ് റഊഫ്.   

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റഊഫ് എന്നയാളാണ് വെട്ടേറ്റു മരിച്ചത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. നിരവധി കേസുകളില് പ്രതിയാണ് മരിച്ച റഊഫ്. 

എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയാണ് റഊഫ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ആക്രമണം. ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാൽ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്. രാഷ്ട്രീയ കാരണങ്ങൾ എന്തെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. കണ്ണൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. റഊഫിന്‍റെ മൃതദേഹം പുലർച്ചെയോടെ മോർച്ചറിയിലേക്ക് മാറ്റും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ