കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന കേസ് : ചോറ് അച്ചു പിടിയിൽ 

Published : Feb 28, 2024, 07:39 AM IST
കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന കേസ് : ചോറ് അച്ചു പിടിയിൽ 

Synopsis

പള്ളുരുത്തിയിലെ ബന്ധുവീട്ടിൽ വച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.ഇയാൾക്കെതിരെ ലഹരി ഇടപാടുകളടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 

കൊച്ചി: പള്ളുരുത്തിയിൽ ലാൽജു എന്ന യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ചോറ് അച്ചു എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതൽ പേരുടെ പങ്കും പരിശോധിക്കുകയാണ്. കേസിൽ മുഖ്യ പ്രതി ഫാജിസ് ഇന്നലെ പിടിയിലായിരുന്നു. പള്ളുരുത്തിയിലെ ബന്ധുവീട്ടിൽ വച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ ലഹരി ഇടപാടുകളടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇന്നലെ രാത്രി എട്ടരയോടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഏലൂർ സ്വദേശി ലാൽജു ആണ് കൊല്ലപ്പെട്ടത്. കുഴഞ്ഞുവീണ ലാൽജു ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് മരിച്ചു. കുത്തേറ്റ പള്ളുരുത്തി സ്വദേശി ജോജി ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലപ്പെട്ട ലാൽജു 2021 ൽ കുമ്പളങ്ങിയിൽ ലാസറെന്നയാളെ കൊന്ന കേസിൽ പ്രതിയാണ്. 

 

 


 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ