കോട്ടയത്ത് 13കാരിയെ അഞ്ച് പേർ പീഡിപ്പിച്ചെന്ന് പരാതി; നാല് പേർ കസ്റ്റഡിയിൽ

Published : Oct 28, 2019, 03:30 PM ISTUpdated : Oct 28, 2019, 04:25 PM IST
കോട്ടയത്ത് 13കാരിയെ അഞ്ച് പേർ പീഡിപ്പിച്ചെന്ന് പരാതി; നാല് പേർ കസ്റ്റഡിയിൽ

Synopsis

രണ്ട് വർഷമായി 13കാരിയായ പെൺകുട്ടിയെ അഞ്ച് പേർ പീഡിപ്പിച്ചിരുന്നതായാണ് കേസ് കോട്ടയം ജില്ലയിലെ കിടങ്ങൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

കോട്ടയം: വാളയാർ കേസിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ട് വൻ വിവാദമായിരിക്കെ കോട്ടയത്ത് മറ്റൊരു ബാലിക ക്രൂര പീഡനത്തിന് ഇരയായതായി പരാതി. രണ്ട് വർഷമായി 13കാരിയായ പെൺകുട്ടിയെ അഞ്ച് പേർ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കോട്ടയം ജില്ലയിലെ കിടങ്ങൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി ലഭിച്ചത്. നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദേവസ്യ , റെജി ,ജോബി, നാഗപ്പൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ പ്രതിയായ ബെന്നി എന്നയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും