കൊച്ചിയില്‍ അഭിഭാഷകന് നടുറോഡില്‍ മര്‍ദ്ദനം; ജഡ്ജി തല്‍സമയം ഇടപെട്ടു, പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു

Published : Jun 03, 2022, 07:41 PM ISTUpdated : Jun 03, 2022, 07:43 PM IST
  കൊച്ചിയില്‍ അഭിഭാഷകന്  നടുറോഡില്‍ മര്‍ദ്ദനം; ജഡ്ജി തല്‍സമയം ഇടപെട്ടു, പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു

Synopsis

ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മർദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിന്‍റെ പിൻവശത്ത് കാർ ഇടിച്ച ശേഷം ഇറങ്ങി വന്ന് മുഖത്തിന് അടിക്കുകയായിരുന്നു

കൊച്ചി: ഹൈക്കോടതി അഭിഭാഷകനെ മർദ്ദിച്ചയാളെ ജഡ്ജി തൽസമയം ഇടപെട്ട് പൊലീസിനെ ഏൽപ്പിച്ചു. എറണാകുളം ഫോർ ഷോർ റോഡിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.

ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മർദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിന്‍റെ പിൻവശത്ത് കാർ ഇടിച്ച ശേഷം ഇറങ്ങി വന്ന് മുഖത്തിന് അടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് ക്രൂരമായി അക്രമo നടത്തിയത്. 

സംഭവം നടക്കുമ്പോൾ അത് വഴി പോകുകകയായിരുന്ന ഹൈകോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേഷ് കൂടെ ഉണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ചു മാറ്റി പൊലീസിനെ ഏൽ‌പ്പിച്ചു. അടിയുടെ ആഘാതത്തിൽ അഭിഭാഷകന്‍റെ ശ്രവണശേഷിക്ക് തകരാർ സംഭവിച്ചു. കാറിന്‍റെ താക്കോൽ  ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ അഭിഭാഷകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്