Latest Videos

'ലൈംഗിക അവയവങ്ങളില്‍ മാരകക്ഷതം'; മൂവാറ്റുപുഴയിൽ മൂന്നര വയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോർട്ട്

By Web TeamFirst Published Apr 12, 2021, 9:21 PM IST
Highlights

മൂവാറ്റുപുഴയിൽ മൂന്നര വയസുകാരിക്ക്  ക്രൂര ലൈംഗിക പീഡനം ഏറ്റതായി റിപ്പോർട്ട്.  ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മൂന്നര വയസുകാരിക്ക്  ക്രൂര ലൈംഗിക പീഡനം ഏറ്റതായി റിപ്പോർട്ട്.  ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.  

കുട്ടിയുടെ കാലിന് ഒടിവുള്ളതായും നേരത്തെ കയ്യൊടിഞ്ഞതിനും തെളിവുണ്ട്. ദിവസങ്ങളോളം കുട്ടിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അസം സ്വദേശിയായ മൂന്നരവയസുകാരി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

click me!