
കാസർഗോഡ്: കാസർഗോഡ് വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ സിനിമ നിർമാതാവ് അറസ്റ്റിൽ. തെക്കിൽ സ്വദേശി എം ഡി മെഹഫൂസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ചെർക്കള ശാഖയിൽ നിന്ന് വിവിധ തവണയായി നാല് കോടി രൂപ തട്ടിയെന്നാണ് കേസ്.
2018 മുതലാണ് വ്യാജ രേഖകൾ നൽകി ഇയാൾ ബാങ്കിൽ നിന്ന് പല തവണകളായി വായ്പ എടുത്തത്. വിശദമായ പരിശോധനയില്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ മെഹഫൂസിനെതിരെ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ വിശദമാ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എം ഡി മെഹഫൂസ് നിര്‍മ്മിച്ച 'സായാഹ്ന വാർത്തകൾ' എന്ന സിനിമ അടgത്ത ദിവസം റിലീസ് ചെയ്യാനിരിക്കുകയാണ് അറസ്റ്റ്. കോൺട്രാക്ടർ കൂടിയാണ് ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam