മുൻ ഭർത്താവിന്റെ ബന്ധുക്കളുടെ ക്രൂരത, ബന്ധുവിനെ തോളിലേറ്റി നടന്ന് യുവതി, ഏഴ് പേർക്കെതിരെ കേസ്

Published : Feb 16, 2021, 12:20 PM IST
മുൻ ഭർത്താവിന്റെ ബന്ധുക്കളുടെ ക്രൂരത, ബന്ധുവിനെ തോളിലേറ്റി നടന്ന് യുവതി, ഏഴ് പേർക്കെതിരെ കേസ്

Synopsis

സ്ത്രീക്ക് ചുറ്റും ​ഗ്രാമവാസികൾ വടിയും ക്രിക്കറ്റ് ബാറ്റുമായി നടക്കുകയും സ്ത്രീയുടെ കഷ്ടപ്പാട് കണ്ട് രസിക്കുകയും ചെയ്യുന്നത്...

ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി സ്ത്രീക്ക് നേരെ മുൻ ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരത. സ്ത്രീയെ മർദ്ദിച്ച് മുൻ ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു. ബന്ധം വേർപ്പെടുത്തി മറ്റൊരാളുമായി ഒന്നിച്ച് താമസിച്ചതിന് ആണ് ശിക്ഷ. യുവതി ബന്ധുവിനെ തോളിലേറ്റി നടക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. ഭർത്താവ് അടക്കം ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഭർത്താവ് അടക്കം 7 പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്ത്രീക്ക് ചുറ്റും ​ഗ്രാമവാസികൾ വടിയും ക്രിക്കറ്റ് ബാറ്റുമായി നടക്കുകയും സ്ത്രീയുടെ കഷ്ടപ്പാട് കണ്ട് രസിക്കുകയും ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. നടക്കുന്നത് പതുക്കയാകുന്നതോടെ ചിലർ വടിയും ബാറ്റുമുപയോ​ഗിച്ച് സ്ത്രീയെ മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. മധ്യപ്രദേശിലെ ​ഗുണ ജില്ലയിലാണ് സംഭവം നടന്നത്. 

സ്ത്രീയുടെ പരാതി പ്രകാരം ഭർത്താവിന്റെ കൂടെ സമ്മതപ്രകാരം ഇരുവരും വിവാഹമോചനം നേടിയിട്ടുണ്ട്. മറ്റൊരാളുമായി ഇവർ പ്രണയത്തിലായിരുന്നു. മധ്യപ്ര​ദേശിൽ നിന്ന് നേരത്തെയും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ