10 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന് 41 വർഷം കഠിന തടവ്

Published : Feb 03, 2023, 03:19 PM ISTUpdated : Feb 03, 2023, 03:28 PM IST
10 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന് 41 വർഷം കഠിന തടവ്

Synopsis

തച്ചനാട്ടുകര സ്വദേശി ഹംസക്കെതിരെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പാലക്കാട് നാട്ടുകൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 

പാലക്കാട്: പത്ത് വയസുകാരിക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകന് 41 വർഷം കഠിന തടവും   200000 രൂപ പിഴയും. തച്ചനാട്ടുകര സ്വദേശി ഹംസക്കെതിരെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പാലക്കാട് നാട്ടുകൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ 23 രേഖകൾ ഹാജരാക്കുകയും 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.

Also Read: തിരുവനന്തപുരത്ത് വീട്ടമ്മയെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്ത എസ് ഐയ്ക്ക് സസ്പെന്‍ഷന്‍ 

അതേസമയം, തൃശൂരില്‍ ഒമ്പത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 

2019 ഏപ്രിലിൽ വിയ്യൂർ പൊലീസ് രജിസ്റ്റർ ചെയ്തത കേസിലാണ് ശിക്ഷാവിധി. അധ്യാപകരുടെ നിർദ്ദേശപ്രകാരം നടത്തിയ കൗൺസിലിങ്ങിലാണ് പീഡനം കണ്ടെത്തിയത്. രണ്ട് കൊല്ലമായി തുടർന്ന ലൈംഗിക അതിക്രമത്തിന് പുറമെ പ്രതി കുട്ടിക്ക് നിർബന്ധിച്ച് മദ്യം കൊടുക്കുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം