മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്; 15 പേര്‍ക്ക് പരുക്ക്, വീഡിയോ

Published : Feb 21, 2024, 12:19 AM IST
മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്; 15 പേര്‍ക്ക് പരുക്ക്, വീഡിയോ

Synopsis

വാണിയമ്പലം ആസാദ് സ്‌പോര്‍ട്‌സ് ക്ലബ്ല് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മത്സരത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്.

മലപ്പുറം: വാണിയമ്പലത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്. ഇന്നലെ രാത്രിയില്‍ നടന്ന മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.

വാണിയമ്പലം ആസാദ് സ്‌പോര്‍ട്‌സ് ക്ലബ്ല് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മത്സരത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത് പെരുമ്പാവൂരും നെല്ലിക്കുത്തും തമ്മിലായിരുന്നു. മത്സരം കഴിയുമ്പോഴേ കാണികള്‍ ചേരി തിരിഞ്ഞ് വാക്കേറ്റം തുടങ്ങി. പിന്നാലെയാണ് പൊരിഞ്ഞ തല്ലുണ്ടായത്. സംഘാടകര്‍ കാണികളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 
 


കോട്ടയത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്

കോട്ടയം: കോട്ടയം ഉഴവൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കൂട്ടത്തല്ല്. തടയാനെത്തിയ പൊലീസ് സംഘത്തിലെ എസ്‌ഐക്കും പരിക്കേറ്റു. ഉഴവൂര്‍ ഒഎല്‍എല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. വഴക്ക് മൂത്തതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പാലായില്‍ നിന്ന് ആക്രമി സംഘത്തെ വിളിച്ചു വരുത്തി. അക്രമി സംഘം സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരെയും നാട്ടുകാരെയും മര്‍ദ്ദിച്ചു. സംഘര്‍ഷം  തടയാന്‍ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ എസ്‌ഐയെയും അക്രമികള്‍ അടിച്ചു നിലത്തിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പാലാ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുക്കേറ്റ എസ്‌ഐ കെ.വി സന്തോഷ് ഉള്‍പ്പെടെ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  

പത്താം ക്ലാസിലെയും പ്ലസ് വണ്ണിലെയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്‌കൂള്‍ വിട്ട സമയത്ത് വാക്ക് തര്‍ക്കമുണ്ടായി. ഇവരിലെ ഒരു സംഘം പാലാ ഭാഗത്തെ ചില ചെറുപ്പക്കാരുടെ സഹായം തേടി. ഈ അക്രമി സംഘം സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. ഇതോടെ അടി കിട്ടിയ വിദ്യാര്‍ത്ഥികള്‍ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹായം തേടി. ഇതോടെ നാട്ടുകാരെല്ലാം ചേര്‍ന്ന് തമ്മിലടിയായി. ഈ സമയത്താണ് പൊലീസ് സംഘം സംഘര്‍ഷ വിവരമറിഞ്ഞെത്തിയത്. തടയാന്‍ ശ്രമിച്ചതോടെ അക്രമി സംഘം പൊലീസിനെയും മര്‍ദ്ദിക്കുകയായിരുന്നു. 

'നിര്‍ദേശം നല്ലതാണ്, പക്ഷെ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്'; അനശ്വര രാജന് മുഖ്യമന്ത്രിയുടെ മറുപടി 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിറന്ന് വീണ് മണിക്കൂറുകൾ മാത്രം, ഇൻക്യുബേറ്ററിൽ നവജാത ശിശു വെന്തുമരിച്ചു, മുഖത്തും നെഞ്ചിലും വയറിലും ഗുരുതര പൊള്ളൽ
പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ