കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട: 58 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ

Published : Sep 01, 2022, 11:39 PM ISTUpdated : Sep 02, 2022, 12:07 PM IST
കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട: 58 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ

Synopsis

ഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ  വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്നാണ്  1132.400 ഗ്രാം സ്വർണ്ണം പിടികൂടിയത്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണവുമായി യുവാവിനെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ  വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്നാണ്  1132.400 ഗ്രാം സ്വർണ്ണം പിടികൂടിയത്.  58,20,000 ത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം യുാവവിനെ പരിശോധിച്ചത്. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റന്റ് കോഴിക്കോട് കമ്മീഷണർ സിനോയ്.കെ.മാത്യുവിന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺകുമാർ.കെ.കെ. പ്രകാശ്.എം, കെ.സലിൽ, ഇൻസ്പെക്ടർമാരായ പ്രതീഷ്.എം, മുഹമ്മദ് ഫൈസൽ.ഇ. കപിൽ ദേവ് സുറൈറ, ഹെഡ് ഹവൽദാർമാരായ സന്തോഷ്കുമാർ.എം, ഇ.വി.മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച  ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് വാവാട്  സ്വദേശിയിൽ നിന്നും 45,40,000ത്തോളം രൂപ വില വരുന്ന 874.300 ഗ്രാം സ്വർണ്ണവും, കൊടുവള്ളി സ്വദേശിയിൽ നിന്നും 29,74,000ത്തോളം രൂപ വില വരുന്ന 572.650gm സ്വർണ്ണവും, കസ്റ്റംസ് പ്രിവൻറീവ് വിഭാഗം പിടികൂടിയിരുന്നു.

രണ്ട് ദിവസം മുമ്പ്  സൈക്കിളിനുള്ളില്‍ സ്വര്‍ണ്ണക്കട്ടകള്‍ മെര്‍ക്കുറി പൂശി ഒളിച്ചുകടത്താനും ശ്രമം നടന്നിരുന്നു. എന്നാല്‍ കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വര്‍ണ്ണം പൊലീസ് പിടികൂടി. കാരിയര്‍ ഉള്‍പ്പടെ മൂന്നു പേരെയാണ് സ്വര്‍ണ്ണം കടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്.  ദുബായില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബഷീറാണ് സൈക്കിളിനുള്ളില്‍ വിദഗ്ദമായി സ്വര്‍ണ്ണം ഒളിപ്പിച്ച് കൊണ്ടുവന്നത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ ഇയാള്‍ രഹസ്യവിവരം ലഭിച്ച പൊലീസിന് മുന്നില്‍ കുടുങ്ങി.

സൈക്കിളിന്‍റെ ഭാഗങ്ങള്‍ പൊലീസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പരിശോധിച്ചു. ഉള്ളില്‍ നിറയെ സ്റ്റീല്‍ നിറമുള്ള കട്ടകള്‍ കണ്ടെത്തി. ഈ ചെറിയ കട്ടകള്‍ ഉരുക്കി നോക്കിയപ്പോള്‍ സ്വര്‍ണ്ണ നിറമാവുകയായിരുന്നു. മെര്‍ക്കുറി പൂശിയാണ്  സ്വര്‍ണ്ണം ഒളിപ്പിച്ചത്. തൂക്കി നോക്കിയ സ്വര്‍ണ്ണത്തിന് 832 ഗ്രാ തൂക്കമുണ്ട്. സ്വര്‍ണ്ണം ഏറ്റുവാങ്ങാനെത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുള്ള കുഞ്ഞി മുഹമ്മദ് ജാഫര്‍ എന്നിരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ