'ഉയരെ' സിനിമ ഇന്‍റർനെറ്റിൽ; ലിങ്ക് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് എഴുനൂറോളം പേർ

By Web TeamFirst Published May 10, 2019, 3:41 PM IST
Highlights

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ അതിജീവനത്തിന്‍റെ കഥയാണ് ഉയരെ പറയുന്നത്. വലിയ പ്രേക്ഷക പ്രീതി ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ പ്രദർശനം കേരളത്തിലും വിദേശത്തും നിറഞ്ഞ സദസുകളിൽ  തുടരുന്നതിനിടെ ആണ് ഇന്‍റർനെറ്റിലെത്തുന്നത്.

തിരുവനന്തപുരം: പാർവതിയും ആസിഫ് അലിയും ടോവിനോ തോമസും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉയരെ സിനിമയുടെ വ്യാജ കോപ്പി ഇന്‍റർനെറ്റിൽ. ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമ ഇന്‍റർനെറ്റിൽ എത്തിയത്. എഴുനൂറോളം പേർ സിനിമ സ്വന്തം ടൈം ലൈനിലേക്ക് ഷെയർ ചെയ്തിട്ടുമുണ്ട്. 

നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ഉയരെ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ അതിജീവനത്തിന്‍റെ കഥയാണ് പറയുന്നത്. വലിയ പ്രേക്ഷക പ്രീതി ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമ കേരളത്തിലും വിദേശത്തും നിറഞ്ഞ സദസുകളിൽ സിനിമയുടെ പ്രദർശനം തുടരുകയുമാണ്. ഇതിനിടെയാണ് ചിത്രം ഇന്‍റർനെറ്റിലെത്തുന്നത്.

ടൊറന്‍റ് സൈറ്റുകളിലൂടെയാണ് മുമ്പ് പുതിയ സിനിമകളുടെ വ്യാജ പതിപ്പുകൾ ഇറങ്ങിയിരുന്നതെങ്കിൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തവണ വ്യാജൻ എത്തിയത് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ള പ്രിന്‍റിന്‍റെ പകർപ്പാണ് പുറത്തുവന്നത്. വിദേശത്തെ റിലീസ് കേന്ദ്രങ്ങളിൽ എവിടെയോ നിന്ന് ക്യാമറ ഉപയോഗിച്ച് സ്ക്രീനിൽ നിന്ന് പകർത്തിയതിന് ശേഷമാണ് സിനിമ ഫേസ്ബുക്കിൽ ഇട്ടതെന്നാണ് കരുതുന്നത്.

click me!