Gold Smuggling : നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി

Published : Feb 03, 2022, 07:18 AM IST
Gold Smuggling : നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ  പിടികൂടി

Synopsis

ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന സ്വർണാഭരണങ്ങളാണ് പിടികൂടിയത്.

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ (Gold Smuggling) പിടികൂടി.  ഹാട്ടിയ -എറണാകുളം എക്സ്പ്രസ്സിൽ ആർ പി എഫ് നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന സ്വർണാഭരണങ്ങളാണിതെന്ന് ആർപിഎഫ് വ്യക്തമാക്കി. 

ആന്ധ്രപ്രദേശ് സ്വദേശി സംഘ റാം ആണ് സ്വര്‍ണ്ണവുമായി പിടിയിലായത്. ഒന്നേകാൽ കിലോ സ്വർണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.  ഇതരസംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാതെ സ്വർണാഭരണങ്ങൾ നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് വന്നു കേരളത്തിലെ ജ്വല്ലറികളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഘ റാം. 

കേരളത്തിലെ ജ്വല്ലറികളിൽ നിരവധിതവണ സ്വർണ്ണം രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണവും പ്രതിയെയും പാലക്കാട് ജി എസ് ടി ഡിപ്പാർട്ട്മെന്റ്ന് കൈമാറിതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ