പിണങ്ങിക്കഴിയുന്ന ഭാര്യയു‌ടെയും മക്കളുടെയുമടുത്ത് സ്നേഹം നടിച്ചെത്തി തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

Published : Jun 25, 2022, 08:39 AM ISTUpdated : Jun 25, 2022, 08:42 AM IST
പിണങ്ങിക്കഴിയുന്ന ഭാര്യയു‌ടെയും മക്കളുടെയുമടുത്ത് സ്നേഹം നടിച്ചെത്തി തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

Synopsis

വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളുമാണ് രക്ഷപ്പെട്ടത്. ഭാര്യയും പെൺമക്കളും വിജേന്ദ്രനോട് പിണങ്ങി കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

കോട്ടയം:  ഭാര്യയെയും പെൺകുട്ടികളെ‌യും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ കേസിൽ കട്ടപ്പന സ്വദേശി വിജേന്ദ്രനെ (45) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചത്. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം. വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളുമാണ് രക്ഷപ്പെട്ടത്. ഭാര്യയും പെൺമക്കളും വിജേന്ദ്രനോട് പിണങ്ങി കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

കഴിഞ്ഞ ദിവസം സൗഹൃദം നടിച്ചെത്തിയ വിജേന്ദ്രൻ എല്ലാവർക്കും നേരെ പെട്രോൾ ഒഴിക്കുകയായിരുന്നു.. അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് ഇയാൾ പെട്രോൾ കൊണ്ടുവന്നതെന്നും അവസരോചിതമായി ഇവർ പെരുമാറിയതിനാൽ വലിയ അപകടം ഒഴിവായിയെന്നും പൊലീസ് പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്