വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് പിടിയിൽ  

Published : Sep 10, 2022, 02:29 PM ISTUpdated : Sep 10, 2022, 02:32 PM IST
വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് പിടിയിൽ   

Synopsis

മാള പള്ളിപ്പുറം സ്വദേശി തേമാലിപ്പറമ്പിൽ അനീഷ് എന്ന യുവാവാണ് മാള പൊലീസിന്റെ പിടിയിലായത്.

തൃശൂർ  വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാള പള്ളിപ്പുറം സ്വദേശി തേമാലിപ്പറമ്പിൽ അനീഷ് എന്ന യുവാവാണ് മാള പൊലീസിന്റെ പിടിയിലായത്. ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി വീ‌ട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവാവിനെതിരെയുള്ള പരാതി. 

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു, 14 കാരൻ പൊലീസ് കസ്റ്റഡിയിൽ

ദില്ലി : മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് അയൽവാസിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി. വടക്കുകിഴക്കൻ ദില്ലിയിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പീഡനം നടന്നത്. മൂന്ന് വയസ്സുകാരിയെ ആക്രമിച്ച കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. കുട്ടിക്ക് പരിചയമുള്ള 14 വയസ്സുള്ള ആൺകുട്ടി അവളെ ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനം നേരിട്ട പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി സംഭവം അമ്മയോട് പറഞ്ഞു. കുഞ്ഞ് ആക്രമിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ അമ്മ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.

അവൾ കുട്ടിയെ മാതാപിതാക്കളോടൊപ്പം അവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് 14കാരൻ കുട്ടിയെ ആക്രമിച്ചതായി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട്, സംഭവത്തെക്കുറിച്ച് പൊലീസിൽ അറിയിച്ചപ്പോൾ അവർ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരായ സംരക്ഷണം (പോക്‌സോ) നിയമത്തിലെ സെക്ഷൻ 6 എന്നിവ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്