ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Published : Apr 09, 2022, 10:26 PM ISTUpdated : Apr 09, 2022, 10:29 PM IST
ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Synopsis

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്ന് 2021 നവംബർ മുതൽ 2022 ജനുവരി വരെ പ്രതികൾ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ന​ഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു.

കൊച്ചി: ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ഇടക്കൊച്ചി സ്വദേശി ഹെൽവിൻ ജോസഫിനെ (22)യാണ് പനങ്ങാട് പൊലീസിന്റെ പിടികൂടിയത്. ഈ കേസിൽ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി നിഖിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടക്കൊച്ചിയിലെ വീട്ടിൽ നിന്നാണ് ഹെൽവിനെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്ന് 2021 നവംബർ മുതൽ 2022 ജനുവരി വരെ പ്രതികൾ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ന​ഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാ​ഗരാജുവിന്റെ നിർദേശത്തിൽ അസി. കമ്മീഷണർ നിസാമുദ്ദീന്റ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പനങ്ങാട് എസ്എച്ച്ഒ കെഎൻ മനോജ്, എഎസ്ഐ ജിനു, എസ് സി പി ഒമാരായ എസ് സുധീഷ്, എം മഹേഷ്, ആർ സിബി, ഷിബി ഷാജി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. 

ലുലുമാളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു, യുവാവ് പിടിയിൽ

കൊച്ചി: വിനോദസഞ്ചാരിയായ തമിഴ്നാട് വിദ്യാർഥിയെ ലുലുമാളിൽവെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി ധനേഷ് (44)ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്. തമിഴ്നാട് ഊട്ടി സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പിന്തുടർന്ന് ഉപദ്രവിച്ചത്. കുട്ടി അലറിവിളിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. കെജിഎഫ് 2 സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി കന്നഡ നടൻ യാഷ് ലുലുമാളിൽ എത്തിയതിനാൽ വലിയ തിരക്കായിരുന്നു. തിരക്കിനിടയിലാണ് ഇയാൾ പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തത്. പെൺകുട്ടി പ്രതികരിച്ചതോടെ പൊലീസ് എത്തി. കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുകയാണ് പ്രതി. 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്