
കോഴിക്കോട്: കൂടരഞ്ഞി പള്ളി പെരുന്നാള്‍ ദിവസം യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. ഓമശ്ശേരി പുത്തൂര്‍ കിഴക്കേ പുനത്തില്‍ ആസിഫിനെയാണ് തിരുവമ്പാടി പൊലീസ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.
2016ലാണ് കേസിനാസ്പദമായ സംഭവം. പെരുന്നാള്‍ ദിവസം രാത്രി ബസ് സ്റ്റോപ്പില്‍ വെച്ച് നരിക്കുനി പന്നിക്കോട്ടൂര്‍ സ്വദേശിയായ സുലൈമാനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശേഷം ബഹ്‌റൈനിലേക്ക് കടക്കുകയായിരുന്നു. ഈ കേസില്‍ മറ്റൊരു പ്രതിയായ വട്ടോളി പന്നിക്കോട്ടൂര്‍ സ്വദേശിയായ സിറാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോഴിക്കോട് മാറാട് കോടതിയില്‍ ഹാജരാക്കും.
തിരുവമ്പാടി സബ് ഇന്‍സ്‌പെക്ടര്‍ ബെന്നി സി.ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആസിഫിനെ പിടികൂടിയത്.
സിപിഒ സുരേഷ്, കെ.എച്ച്.ജി. മണി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും; ഇന്ത്യാ ഗേറ്റിൽ സമരമിരിക്കുമെന്നും ഗുസ്തി താരങ്ങൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam