യുവതിയെ വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവം; പ്രതി പൊലീസ് കസ്റ്റഡിയിൽ

Published : Jun 25, 2023, 10:54 AM ISTUpdated : Jun 25, 2023, 10:56 AM IST
യുവതിയെ വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവം; പ്രതി പൊലീസ് കസ്റ്റഡിയിൽ

Synopsis

റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഇയാൾ കഴിഞ്ഞ ​ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്.

പത്തനംതിട്ട: യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ യുവാവ് കസ്റ്റഡിയിൽ. പ്രതി അതുൽ സത്യനെ പൊലീസ് ഇന്ന് പിടികൂടി. ഇയാൾക്കും കാര്യമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഇയാൾ കഴിഞ്ഞ ​ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ രജിത പൊലീസിൽ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. 

Read More... സഹോദരന്റെ വിവാഹത്തിനെത്തി; വിവാഹദിനം നവദമ്പതികളെയടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊന്ന് യുവാവ്

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ