
തിരുവനന്തപുരം: മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ടു ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പൊലീസ് പിടികൂടി. കാട്ടാക്കട അബലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ് പൊലീസിന്‍റെ പിടിയിലായത്. 100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും ഒകെ പണി വാങ്ങും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഈമെയിൽ സന്ദേശം ആണ് ഇയാള് രണ്ടാഴ്ച മുൻപ് അയച്ചത്. ഭീഷണി സന്ദേശം ഇമെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തു.
പൊലീസ് ഹൈടെക് സെല്ലിൽ നിന്നും കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അജയകുമാർ പിടിയിലായത്. മുൻപ് വിമുക്ത ഭടന്‍റെ വീട്ടിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തിൽ കത്തി വച്ചു ഭീഷണി മുഴക്കുകയും ചെയ്ത കേസിൽ ഇയാള് ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈഎസ് പി എൻ ഷിബുവിന്റെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്പെക്ടർ ഷിബുകുമാർ എസ് ഐ ശ്രീനാഥ് എ എസ് ഐ സന്തോഷ് കുമാർ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read More : 'പൊലീസ് മുടക്കിയ കല്യാണം, കോടതിയുടെ ഇടപെടൽ'; ഒടുവിൽ ആൽഫിയയുടെ കൈ പിടിച്ച് അഖിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam