എൺപതുകാരിക്കും രക്ഷയില്ല; വൃദ്ധക്ക് നേരെ പീഡന ശ്രമം, അയൽവാസി പിടിയിൽ, അകത്ത് കടന്നത് വാതിൽചവിട്ടി പൊളിച്ച്

Published : May 12, 2023, 11:45 PM IST
എൺപതുകാരിക്കും രക്ഷയില്ല; വൃദ്ധക്ക് നേരെ പീഡന ശ്രമം, അയൽവാസി പിടിയിൽ, അകത്ത് കടന്നത് വാതിൽചവിട്ടി പൊളിച്ച്

Synopsis

80കാരിയുടെ പരാതിക്ക് പിന്നാലെ നെടുമ്പാശേരി പൊലീസ് സുധീഷിനെ പിടികൂടി. പെയിന്‍റിംഗ് തൊഴിലാളിയാണ്. ആരോപണം പ്രതി നിഷേധിച്ചു. പരാതിക്കാരിയുടെ ഭർത്താവ് മരിച്ച ശേഷം ഒറ്റക്കാണ് താമസം.

കൊച്ചി: നെടുമ്പാശേരിയിൽ എൻപതുകാരിക്ക് നേരെ പീഡന ശ്രമം. കപ്രശേരിയിൽ ഒറ്റക്ക് താമസിക്ക് വൃദ്ധയാണ് അക്രമം നേരിട്ടത്. സംഭവത്തിൽ സമീപവാസിയായ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ​​ദിവസം രാത്രി ഒരു മണിക്കായിരുന്നു സംഭവം. കപ്രേശേരി സൗത്തിലെ വീട്ടിൽ ഉറങ്ങി കിടക്കുമ്പോൾ സമീപവാസിയായ സുധീഷ് പിൻവാതിൽ ചവിട്ടിപൊളിച്ച് അകത്തുകയറിയെന്നാണ് വൃദ്ധയുടെ പരാതി.

ശബ്ദം കേട്ട് എഴുന്നേറ്റ പിന്നാലെ സുധീഷും മുറിക്കുള്ളിൽ എത്തി കയറിപിടിച്ചു. കണ്ണടയും മൊബൈലും തകർത്ത് വസ്ത്രം വലിച്ചുകീറി. അക്രമിയെ തിരിച്ചറിഞ്ഞ വൃദ്ധ എന്നോട് നീയിത് ചെയ്യുമോടാ എന്ന് വിളിച്ച് പറ‍ഞ്ഞതോടെ സുധീഷ് പിന്മാറി ഇറങ്ങിയോടിയെന്നാണ് മൊഴി. പല ദിവസങ്ങളിലും വൃദ്ധയുടെ വീടിന് സമീപം യുവാക്കൾ മദ്യപിക്കാറുണ്ട്. സുധീഷും ഈ സംഘത്തിലുള്ളത് വൃദ്ധ ശ്രദ്ധിച്ചിരുന്നു.

80കാരിയുടെ പരാതിക്ക് പിന്നാലെ നെടുമ്പാശേരി പൊലീസ് സുധീഷിനെ പിടികൂടി. പെയിന്‍റിംഗ് തൊഴിലാളിയാണ്. ആരോപണം പ്രതി നിഷേധിച്ചു. പരാതിക്കാരിയുടെ ഭർത്താവ് മരിച്ച ശേഷം ഒറ്റക്കാണ് താമസം. ആറ് മക്കളുണ്ട്. ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും ആരോഗ്യനില ഗുരുതരമല്ല.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ