ഘട്ടങ്ങളായി 60 ലക്ഷം അയച്ചു, കൊല്ലത്തെ വീട്ടമ്മയ്ക്ക് വിലപിടിപ്പുള്ള സമ്മാനം വന്നില്ല, പ്രതി പിടിയിൽ

Published : Jun 06, 2022, 12:34 AM IST
ഘട്ടങ്ങളായി 60 ലക്ഷം അയച്ചു, കൊല്ലത്തെ വീട്ടമ്മയ്ക്ക് വിലപിടിപ്പുള്ള സമ്മാനം വന്നില്ല, പ്രതി പിടിയിൽ

Synopsis

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി കൊല്ലം സ്വദേശിനിയില്‍ നിന്ന 60 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാൾ പിടിയിൽ.

കൊല്ലം: സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി കൊല്ലം സ്വദേശിനിയില്‍ നിന്ന 60 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാൾ പിടിയിൽ. മിസോറം സ്വദേശിയായ ലാല്‍റാം ചൗനയാണ് അറസ്റ്റിലായത്. കൊല്ലം സൈബര്‍ പോലീസ് ഇയാളെ പിടികൂടിയത് ഡൽഹിയിൽനിന്നാണ്. വിദേശികളായ ആളുകളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലാൽറാം ചൗന. 

ഇയാളുടെ സഹായത്തിന് നൈജീരിയൻ സ്വദേശികളും. സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് കൊല്ലത്തെ വീട്ടമ്മയുമായിപ്രതി ചങ്ങാത്തത്തിലായത്. വിലപിടിപ്പുള്ള സമ്മാനം വീട്ടമ്മക്ക് അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച ലാൽറാം എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഡ്യൂട്ടി തുക എന്ന പേരിലാണ് പല തവണകളായി അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്. പണമടച്ചിട്ടും സമ്മാനമെത്താതായതോടെയാണ് കബളിപ്പിക്കപ്പെട്ടന്ന വിവരം വീട്ടമ്മ മനസിലാക്കിയത്. തുടര്‍ന്ന് പൊലീസിൽ പരാതി നൽകി.

കൊടിമരം ഒടിച്ചു, തര്‍ക്കം: എസ്എഫ്ഐ- എഐഎസ്.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ഏഴ് പേര്‍ക്ക് പരിക്ക്

പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്നാണ് പലതവണ പണം വന്നതായി കണ്ടെത്തിയത്. ഈ തുക കൊല്ലം സ്വദേശിനിയില്‍നിന്ന് തട്ടിച്ചതാണെന്നു വ്യക്തമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സംഘത്തിലുള്ള നൈജീരിയൻ സ്വദേശികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സൈബര്‍ പൊലീസ് വ്യക്തമാക്കി.

സംശയം, ഭാര്യയെ അമ്മയുടെയും കുട്ടികളുടെയും മുന്നിലിട്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: കര്‍ണാടകയില്‍ സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. മദ്യലഹരിയില്‍ ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കൊലപാതക ശേഷം ഒളിവില്‍ പോയ 35 കാരനായി തെരച്ചില്‍ തുടരുകയാണ്. ഹസ്സനിലെ ബേലൂരിലാണ് ദാരുണസംഭവം. കുടുംബം പുലര്‍ത്താന്‍ ഭാര്യ നടത്തിയിരുന്നു പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. 

ഹസ്സന്‍ സ്വദേശിയായ 29 കാരി ലക്ഷ്മിയെ യാണ് ഭര്‍ത്താവ് ജയദീപ് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നത്. കുട്ടികള്‍ നോക്കി നില്‍ക്കേയായിരുന്നു കൊലപാതകം. സ്ഥിരമദ്യപാനിയായ ജയദീപ് വീട്ടുചെലവ് നോക്കാറില്ല. ചെറിയൊരു പലചരക്ക് കട നടത്തി ലക്ഷ്മിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മദ്യപിക്കാനായി ജയദീപ് പതിവായി പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ വിസ്സമ്മതിച്ച് തുടങ്ങിയതോടെ കടയിലെത്തുന്നവരുടെ പേര് പറഞ്ഞ് സംശയബന്ധം ആരോപിക്കാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

രാത്രി അമിതമായി മദ്യപിച്ച് എത്തിയ ജയദീപ് വാക്ക് തര്‍ക്കത്തിനൊടുവില്‍ ലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെയും ലക്ഷ്മിയുടെ അമ്മയുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപ്ത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക ശേഷം ജയദീപ് ഒളിവിലാണ്. ഹസ്സനില്‍ നിന്ന് ജയദീപ് ഒരു ലോറിയില്‍ രക്ഷപ്പെട്ടതായി നാട്ടുകാരില്‍ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്