മകളുമായി ബസില്‍ പോകുന്നതിനിടെ യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം; പ്രതി പിടിയിൽ

Published : Jul 17, 2024, 10:00 AM IST
മകളുമായി ബസില്‍ പോകുന്നതിനിടെ യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം; പ്രതി പിടിയിൽ

Synopsis

കാസർകോട് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ആറ് വയസുള്ള മകളുമായി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്കുള്ള യാത്രക്കിടയാണ് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.  

കാസര്‍കോട്: കാസര്‍കോട് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതിയെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ആറ് വയസുള്ള മകളുമായി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്കുള്ള യാത്രക്കിടയാണ് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.  

ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും പ്രതി ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി ഇന്നലെ പറഞ്ഞിരുന്നു. ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകളുടെ മുഖം താൻ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കണ്ടക്ടറെ ഉടനെ വിളിക്കാൻ  നോക്കിയെങ്കിലും ഏറെ പിറകിലായിരുന്നു. ബസ് നേരെ ബേക്കല്‍ സ്റ്റേഷനിലേക്ക് വിടാൻ കണ്ടക്ടറോട് പറയുമ്പോഴേക്കും അയാള്‍ ഇറങ്ങിപോവുകയായിരുന്നുവെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വീപ്പകളില്‍ അടിച്ച് വെല്ലുവിളി, പുറത്തെത്തിയതോടെ മർദ്ദനം',വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിന് വീട് കയറി ആക്രമണം
ഫ്ളാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന, ദേവികയും സുഹൃത്തുക്കളുമടക്കം 3 പേർ പിടിയിൽ