
മുംബൈ: യുവാവ് ഒരുപരിചയവുമില്ലാത്ത രണ്ട് വയോധികരെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. ഒളിവിൽ പോയ പ്രതി കിഷോർ കുമാർ മണ്ഡലിനെ സമീപത്തെ ചതുപ്പിൽ നിന്നും പിടികൂടി. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉളളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം.
പാൽഘർ ജില്ലയിലെ കൂടൻ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഇരട്ടക്കൊലപാതകം നടന്നത് രണ്ട് മുതിർന്ന പൗരന്മാരാണ് കൊല്ലപ്പെട്ടത്. അക്രമി സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് സമീപത്തെ വനമേഖലയിലെ ചെളി നിറഞ്ഞ കുളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പാൽഘർ പൊലീസ് പറഞ്ഞു.
കഴിഞ്ഞ മുന്നോ നാലോ ദിവസമായി അജ്ഞാതനായ ഒരാള്‍ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നതു കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നിയായ യുവാവിന്‍റെ സാന്നിധ്യം ആരും കാര്യമായെടുത്തില്ല.എന്നാൽ വ്യാഴാഴ്ച പൊടുന്നനെ ഇയാള്‍ പ്രദേശത്തെ ഒരു മുതിർന്ന പൌരനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. എന്നിട്ട് മൃതദേഹത്തിനരികെ ഇരുന്നു. കൊല്ലപ്പെട്ടയാളുടെ സഹോദരൻ തിരഞ്ഞെത്തിയപ്പോള്‍ അദ്ദേഹത്തെയും യുവാവ് മഴു കൊണ്ട് ആക്രമിച്ചു. എന്നിട്ട് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
150ഓളം പൊലീസ് അക്രമിയെ കണ്ടെത്താൻ തിരച്ചിൽ നടത്തി. പ്രതി സമീപത്തെ കാട്ടിലെ ചതുപ്പിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. പൊലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോ എന്നറിയാൻ വൈദ്യപരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam