യുപിയില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

By Web TeamFirst Published Jul 4, 2021, 10:26 AM IST
Highlights

റോട്ടിയും സോയാബീനും കഴിച്ചു കൊണ്ടിരുന്ന യുവാവിനെയാണ് മൂവര്‍ സംഘം കൊലപെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. 
 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച് യുവാവിനെ അടിച്ചു കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീണ്‍ സെയ്നി(22) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. റൊട്ടിയും സോയാബീനും കഴിച്ചു കൊണ്ടിരുന്ന യുവാവിനെയാണ് മൂവര്‍ സംഘം കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

പ്രവീണും സുഹൃത്തുക്കളായ ദേവേന്ദ്ര, വിനോദ് എന്നിവര്‍ ഗംഗ് നഹര്‍ ഘട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമരം ആക്രമികള്‍ എത്തുകയും ചോദ്യം ചെയ്യുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തു. വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവര്‍ അക്രമം തുടര്‍ന്നു. ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ചാണ് പ്രതികള്‍ പ്രവീണിനെയും കൂട്ടുകാരെയും മര്‍ദ്ദിച്ചത്. ഇവര്‍ മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ആര്‍മി ജീവനക്കാരനായ നിതിന്‍ എന്നയാളാണ് പ്രധാന പ്രതി. ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതാണ്. ആകാശ്, അശ്വിനി എന്നിവരാണ് മറ്റ് പ്രതികള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!