കൊച്ചിയിൽ ഭാര്യയെ ഭ‍ര്‍ത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; യുവതി അത്യാസന്ന നിലയിൽ

Published : Jan 18, 2023, 11:21 AM IST
കൊച്ചിയിൽ ഭാര്യയെ ഭ‍ര്‍ത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; യുവതി അത്യാസന്ന നിലയിൽ

Synopsis

മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം

കൊച്ചി: എളമക്കരയിൽ ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരി ക്കാണ് വെട്ടേറ്റത്. മഹേശ്വരിയുടെ ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്.  അത്യാസന്ന നിലയിലായ ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് മണികണ്ഠനാണ്  വെട്ടിക്കൽപ്പിച്ചതെന്ന് പോലീസ് പറയുന്നു.  കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. മഹേശ്വരിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞിട്ടുണ്ട്. മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. ഇവ‍ര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുറിവുകളിൽ നിന്ന് ധാരാളം രക്തം വാ‍ര്‍ന്നുപോയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്