'എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല', ചോദ്യത്തിന് പിന്നാലെ പെൺകുട്ടിയുടെ കഴുത്തറുത്ത് യുവാവ്

Published : May 23, 2022, 08:40 PM ISTUpdated : May 23, 2022, 08:52 PM IST
'എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല', ചോദ്യത്തിന് പിന്നാലെ പെൺകുട്ടിയുടെ കഴുത്തറുത്ത് യുവാവ്

Synopsis

കോളേജ് വിദ്യാർത്ഥിയെ  പിന്തുടർന്ന് കൊലപ്പെടുത്തിയ 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈ: 'എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല'  എന്ന ചോദ്യമാണ് അയാൾ അവസാനമായി ചോദിച്ചത്. തൊട്ടടുത്ത നിമിഷം 20 കാരൻ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്തു കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയെ  പിന്തുടർന്ന് കൊലപ്പെടുത്തിയ 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

നാസിക്കിലെ നിഫാദ് താലൂക്കിലെ ലാസൽഗാവിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന്  പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഔറംഗബാദിലെ ദിയോഗി കോളേജിന് സമീപം 18 കാരിയായ സുഖ്പ്രീത് കൗറിനെ ശരൺസിംഗ് സേഥി കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം  സംഭവസ്ഥലത്ത് നിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ദിയോഗി കോളേജിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയോട് കൊലപ്പെടുത്തുന്നതിന് മുമ്പ് "എന്തുകൊണ്ടാണ് നിങ്ങൾ എന്നെ സ്നേഹിക്കാത്തത്?" എന്ന് സേഥി ചോദിച്ചിരുന്നുവെന്ന് ഔറംഗബാദ് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് സൂപ്രണ്ട് സച്ചിൻ പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച ലസൽഗാവിലെ ശ്രീ ഗണേഷ്‌നഗർ പ്രദേശത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്നാണ് സേഥിയെ പിടികൂടിയത്. 

Read Also: അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത നിലയില്‍; വായിച്ചവരെ ഞെട്ടിച്ച് 'ആത്മഹത്യകുറിപ്പ്'.!

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്