
തൃശൂര്‍: ചേര്‍പ്പിന് സമീപം വെങ്ങിണിശ്ശേരിയിൽ മദ്യപിച്ചുണ്ടായ സംഘട്ടനത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ബീഹാര്‍ സ്വദേശി ശിവനാഥ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഗേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി ബഡ്സ് സ്കൂളിന് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
ബീഹാര്‍ സ്വദേശി ശിവനാഥും സുഹൃത്ത് രാഗേഷ് കുമാറും ഒരേ ഗ്രാമത്തില്‍ നിന്നുളളവരാണ്. തൃശ്ശരിൽ താമസിക്കുന്ന ശിവ്നാഥ് ഞായറാഴ്ച രാത്രി സുഹൃത്തുക്കളുമൊത്ത് വെങ്ങിണിശേരിയിൽ രാഗേഷ് കുമാറിന്റെ താമസസ്ഥലത്തെത്തി. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ രാഗേഷ് കുമാറിന്റെ ഭാര്യയുമായി ശിവനാഥിന് ബന്ധമുണ്ടെന്നന്ന പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി.
ഇതിനിടയിൽ മുറിയിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രാഗേഷ്കുമാർ ശിവനാഥിന്റെ തലയ്ക്കുവെട്ടി. വെട്ടുകത്തി സമീപത്തെ കിണറ്റിലെറിഞ്ഞ് ഓടിപ്പോയി. ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ ചേർന്ന് ശിവനാഥിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 12 മണിയോടെ മരിച്ചു. പ്രതിയെ പിന്നീട് തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam