കഴക്കൂട്ടത്ത് മദ്യലഹരിയിൽ അനിയൻ ചേട്ടനെ കുത്തിക്കൊന്നു

Published : Aug 11, 2022, 09:19 AM ISTUpdated : Aug 11, 2022, 11:51 AM IST
കഴക്കൂട്ടത്ത് മദ്യലഹരിയിൽ  അനിയൻ ചേട്ടനെ കുത്തിക്കൊന്നു

Synopsis

ശബ്ദം കേട്ട നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ്, രാജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് അനുജന്റെ കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ പുല്ലാട്ടുകരി ലക്ഷം വീട്ടിലാണ് സംഭവം നടന്നത്.
മദ്യലഹരിയിലായിരുന്ന രാജ വാക്കുതർക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ രാജു വീടിന് മുന്നിൽ കുഴഞ്ഞു വീണു. ശബ്ദം കേട്ട നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ്, രാജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സഹോദരൻ രാജയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് സിഐടിയു ചുമട്ട് തൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു. ഓട്ടോ ഡ്രൈവറാണ് പ്രതി രാജ. ഇരുവരും  മദ്യപിച്ച് വഴക്കടിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. 

മനോരമ വധം: പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും

കോഴിക്കോട്ട് തെങ്ങ് മുറിഞ്ഞ് വീണത് സ്കൂൾ കുട്ടികളുടെ ദേഹത്തേക്ക്, രണ്ട് പേർക്ക് പരിക്ക്

 

 

വീട്ടമ്മയുടെ മൃതദേഹം കിണറ്റിലിട്ട ശേഷം മടങ്ങുന്ന പ്രതി, മനോരമ കേസിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങൾ

കേശവദാസപുരം സ്വദേശിയായ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി ആദം അലി മൃതദേഹം കിണറ്റിൽ ഇട്ടത്തിന് ശേഷം മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വീടിന്റെ മതിലിനടുത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൃതദേഹം കിണറ്റിൽ ഇട്ടതിന് ശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൊലക്കേസിലെ പ്രതി ആദം അലി എന്ന് സ്ഥിരീകരിക്കാൻ പൊലീസിനെ സഹായിച്ചത് ഈ സിസിടിവി ദൃശ്യങ്ങളായിരുന്നു. 

ആദം അലി ലഹരിക്കും വീഡിയോ ഗെയിമുകൾക്കും അടിമയെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻ കുമാര്‍ പറഞ്ഞു. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി പോകുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. കൊലപാതകത്തിന് ശേഷം, മൃതദേഹം കിണറ്റിലിട്ടത് ആദം അലി തന്നെയാണെന്നും മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു.read more here 

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ