ചൂതാടാൻ പണം നൽകിയില്ല, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് മുങ്ങി,7 ദിവസത്തിനുള്ളിൽ സഞ്ചരിച്ചത് 4 സംസ്ഥാനങ്ങളിലൂടെ

Published : Dec 11, 2024, 08:08 AM ISTUpdated : Dec 11, 2024, 08:14 AM IST
ചൂതാടാൻ പണം നൽകിയില്ല, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് മുങ്ങി,7 ദിവസത്തിനുള്ളിൽ സഞ്ചരിച്ചത് 4 സംസ്ഥാനങ്ങളിലൂടെ

Synopsis

മദ്യപിക്കാനും ചൂതാടാനും പണം നൽകാതിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

മുംബൈ: ചൂതാടാൻ പണം നൽകിയില്ല. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മദ്യപിക്കാനും ചൂതാടാനും പണം നൽകാതിരിക്കുന്നതിന്റെ പേരിൽ വാക്കേറ്റം പതിവായിരുന്ന തായാണ് പൊലീസ് വിശദമാക്കുന്നത്. നവംബർ 29ന് ഭാര്യയ കൊലപ്പെടുത്തിയ ശേഷം മുംബൈയിൽ നിന്ന് മുങ്ങിയ 36കാരനെ ചെന്നൈയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

അമോൽ പവാർ എന്ന 36കാരനെയാണ് ട്രോംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. രാജശ്രീ എന്ന 30കാരിയാണ് കൊല്ലപ്പെട്ടത്. മാൻഖുർദ്ദിലെ വസതിയിൽ വച്ചാണ് അക്രമം നടന്നത്. കഴുത്ത് ഞെരിച്ചാണ് അമോൽ പവാർ ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്ത് മുങ്ങിയത്. ഇവരുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കാണുന്നത്. മകൻ ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ മരിച്ചതായി മനസിലാവുന്നത്. 

സംഭവത്തിന് പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ കണ്ടെത്താനായി ശ്രമം ആരംഭിച്ചിരുന്നു. വിവിധ ട്രെയിനുകൾ മാറി മാറിയാണ് ഇയാൾ ചെന്നൈയിലെത്തിയത്. ഫോൺ വരെ ഉപയോഗിക്കാതെയായിരുന്നു ഇയാൾ മുങ്ങിയത്. താനേ, നവി മുംബൈ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലൂടെ പോയ ഇയാളെ പൊലീസ് ദില്ലിയിൽ വച്ച് തിരിച്ചറിഞ്ഞെങ്കിലും പിടികൂടും മുൻപ് ഇയാൾ വീണ്ടും മുങ്ങുകയായിരുന്നു. വീട്ടുജോലിക്കാരനായും വൃദ്ധ മന്ദിരത്തിലെ സഹായിയും ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്