
ദില്ലി : അറിയാത്ത നമ്പറിൽ നിന്ന് ലഭിച്ച വാട്സ്ആപ്പ് മെസേജിന് പിന്നാലെ പോയി യുവാവിന് നഷ്ടമായത് 50000 ഓളം രൂപ. വാട്സ്ആപ്പിൽ ജോലി വാഗ്ദാനം നൽകിക്കൊണ്ട് എത്തിയ മെസേജിന് പിന്നാലെ പോയാണ് 23 കാരൻ പണി വാങ്ങിയത്. ഉഴിച്ചിൽ പിഴിച്ചിൽ ജോലിക്കായാണ് വാഗ്ദാനം നൽകിയത്. 50000 രൂപ നഷ്ടമായതോടെ പരാതിയുമായി ദില്ലി സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു ഇയാൾ.
മെസേജിന് നൽകിയ കോണ്ടാക്ട് നമ്പറിൽ ബന്ധപ്പെട്ട യുവാവിനോട് ഇവർ ആദ്യം 3500 രൂപ രജിസ്ട്രേഷൻ ഫീസായി അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇയാൾ പണമടച്ചു. എന്നാൽ പിന്നീടും ഇവർ പണം ആവശ്യപ്പെട്ടു. എക്വിപ്മെന്റ് കിറ്റിനായി 12600 രൂപ നൽകാൻ പറഞ്ഞു. അത് കഴിഞ്ഞ് എൻട്രി കാർഡിനായി 15,500 രൂപയും ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിന് 9400 രൂപയും ആവശ്യപ്പെട്ടു. ഇത്രയും തുക പരാതിക്കാരൻ പറഞ്ഞ അകൗണ്ടിലേക്ക് അയച്ചുകൊടുത്തു.
മുഴുവൻ പണവും തിരിച്ച് നൽകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. എന്നാൽ വീണ്ടും പണം നൽകാൻ ആവശ്യപ്പെട്ടതോടെ ഇയാൾക്ക് സംശയം തോന്നി. പണം നൽകാൻ വിസമ്മതിച്ചു. അതുവരെ 47200 രൂപ നൽകി കഴിഞ്ഞിരുന്നെങ്കിലും പരാതിക്കാരന് ജോലി ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. പണം അയച്ചുനൽകിയ അകൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam