കൊവിഡ് ചികിത്സയ്ക്കായി വ്യാജമരുന്ന് നിർമ്മാണം, ഒരാൾ മുംബൈ പൊലീസിന്റെ പിടിയിൽ

By Web TeamFirst Published Jun 8, 2021, 2:08 PM IST
Highlights

ഹിമാചലിൽ നിന്നുള്ള മാക്സ് റിലീഫ് ഹെൽത്ത് കെയർ എന്ന കമ്പനിയുടെ മരുന്നുകളാണ് പരിശോധനയിൽ സംശയാസ്പദമായി കണ്ടെത്തിയത്. അന്വേഷണത്തിൽ അത്തരത്തിലൊരു കമ്പനി ഇല്ലെന്ന് വ്യക്തമായി...

മുംബൈ: കൊവിഡ് ചികിത്സയ്ക്കുള്ളതെന്ന പേരിൽ വ്യാജമരുന്ന് നിർമ്മിച്ചയാളെ മുംബൈ പൊലീസ് പിടികൂടി, ഉത്തർപ്രദേശിലെ മീററ്റിലെ ഒരു സ്വകാര്യ ലാബിൽ വച്ചാണ് മരുന്ന് നിർമ്മാണം പുരോ​ഗമിച്ചിരുന്നത്. സന്ദീപ് മിശ്ര എന്നാണ് പ്രതിയുടെ പേരെന്ന് മുംബൈ പൊലീസ് വെളിപ്പെടുത്തി. എത്രകാലമായി മിശ്ര അനധികൃതമായി മരുന്ന് നിർമ്മിക്കുന്നുവെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. 

മുംബൈയിലെ മൂന്ന് മരുന്ന് വിതരണ കമ്പനികളിൽ മഹാരാഷ്ട്രാ ഫുഡ് ആന്റ് ഡ്ര​ഗ്സ് അഡ്മിനിസ്ട്രേഷൻ പരിശോധന നടത്തിയതിൽ നിന്നാണ് അനധികൃത മരുന്നിന്റെ നിർമ്മാണം നടക്കുന്നതായി വിവരം ലഭിച്ചത്.  തുടർന്ന് സംഭവത്തിൽ പരാതി സമർപ്പിക്കുകയും മുംബൈ പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. 

ഹിമാചലിൽ നിന്നുള്ള മാക്സ് റിലീഫ് ഹെൽത്ത് കെയർ എന്ന കമ്പനിയുടെ മരുന്നുകളാണ് പരിശോധനയിൽ സംശയാസ്പദമായി കണ്ടെത്തിയത്. അന്വേഷണത്തിൽ അത്തരത്തിലൊരു കമ്പനി ഇല്ലെന്ന് വ്യക്തമായി. മാക്സ് റിലീഫ് ഹെൽത്ത്കെയറിന്റെ ഉടമ സുദീപ് മുഖർജി പിന്നീട് അറസ്റ്റിലായി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മിശ്രയാണ് മരുന്ന് നിർമ്മിക്കുന്നതെന്നും മറ്റൊരു പ്രതിയാണ് പാക്കേജിം​ഗ് എന്നും മുഖർജി ഈ മരുന്ന് വിൽക്കുകയാണെന്നും  വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!