ബസില്‍ ബ്രിട്ടീഷ് എംപിയുടെ മുന്നില്‍ സ്വയംഭോഗം; പ്രതിയെ പൊലീസ് തേടുന്നു

Published : Apr 13, 2019, 09:31 AM IST
ബസില്‍ ബ്രിട്ടീഷ് എംപിയുടെ മുന്നില്‍ സ്വയംഭോഗം; പ്രതിയെ പൊലീസ് തേടുന്നു

Synopsis

തന്‍റെ ദുരനുഭവം വെളിവാക്കി നാസ് ഷാ യൂട്യൂബില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ 90 ശതമാനം പേരും പരാതിപ്പെടാന്‍ തയാറാവുന്നില്ലെന്ന് അവര്‍ പറഞ്ഞു

ലണ്ടന്‍: ബസില്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റ്  അംഗവും പാക്കിസ്ഥാന്‍ വംശജയുമായ നാസ് ഷായ്ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്തയാളെ പൊലീസ് അന്വേഷിക്കുന്നു. സെന്‍ട്രല്‍ ലണ്ടനിലെ വെെറ്റ് ഹാളിലാണ് സംഭവം. ലേബര്‍  പാര്‍ട്ടി നേതാവായ നാസ് ഷാ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് നാസ് ഷാ പറയുന്നതിങ്ങനെ: ബസില്‍ താന്‍ വെറുതെ ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ തന്‍റെ പാന്‍റ്  അഴിച്ച ശേഷം സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. ആകെ ഞെട്ടിപ്പോയ സമയമായിരുന്നു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി അപ്പോള്‍.

ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കണമെന്നും നാസ് ഷാ പറഞ്ഞു. തന്‍റെ ദുരനുഭവം വെളിവാക്കി നാസ് ഷാ യൂട്യൂബില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ 90 ശതമാനം പേരും പരാതിപ്പെടാന്‍ തയാറാവുന്നില്ലെന്ന് അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുമ്പോള്‍ വീണ്ടും ഇതെല്ലാം ആവര്‍ത്തിക്കപ്പെടും. എത്രയും വേഗം അധികൃതരെ വിവരം അറിയിച്ച് വേണ്ടി നടപടികള്‍ സ്വീകരിപ്പിക്കണമെന്നും എംപി കൂട്ടിച്ചേര്‍ത്തു. നാസ് ഷാ റിപ്പോര്‍ട്ട് ചെയ്തതായി മനസിലായതോടെ സ്വയംഭോഗം ചെയ്തയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്