പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

Published : Sep 30, 2022, 09:15 PM ISTUpdated : Sep 30, 2022, 09:37 PM IST
പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 60 വർഷം കഠിന തടവും പിഴയും

Synopsis

കവിയൂർ ഇഞ്ചത്തടി സ്വദേശിയെയാണ് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോൺ വിവിധ വകുപ്പുകളിലായി 60 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 

പത്തനംതിട്ട: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 60 വർഷം കഠിന തടവ്.  5 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കാതിരുന്നാൽ 3 വർഷം അധിക തടവ് അനുഭവിക്കണം. കവിയൂർ ഇഞ്ചത്തടി സ്വദേശിയെയാണ് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോൺ വിവിധ വകുപ്പുകളിലായി 60 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 

ഇന്ത്യൻ പീനൽ കോഡ് 376 AB, 376 (2) F, 2n, 506 എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ ആകട് 5 (L) (M) (N), 6 , 7 , 8 , 9 , 10 എന്നീ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2020 മുതലുള്ള ഒരു വർഷക്കാലയളവിൽ വിവിധ ദിവസങ്ങളിലായി ഒരുമിച്ചു താമസിച്ചു വന്നിരുന്ന വേളയിൽ രക്തബന്ധമുള്ള കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ ചില സംശയങ്ങളും രാത്രികാലങ്ങളിൽ കുട്ടി കരയുന്നതും ശ്രദ്ധയിൽ പെട്ട അമ്മ, ഭർത്താവിനോട് ഈ വിവരം പറയുകയും തുടർന്ന് കുട്ടിയോട് വിവരങ്ങൾ ആവർത്തിച്ച് ചോദിക്കുകയും ചെയ്തതിന് പിന്നാലെയാണ് അതിക്രൂരമായ പീഡന വിവരങ്ങൾ വെളിവാക്കുന്നത്. 

Also Read: ആറ് വയസുകാരിക്ക് പീഡനം, കാസര്‍കോട് സ്വദേശിക്ക് 24 വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പൽ പോക് സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷി മൊഴികളും മെഡിക്കൽ രേഖകൾ ഉൾപെടെയുള്ള മറ്റു തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായി കോടതി സ്വീകരിച്ചു. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് ഇൻസ്പെക്ടർ ഓഫ് പൊലീസ് ആയിരുന്ന പി ഹരിലാൽ ആണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ