ഫ്രണ്ട് ആക്കണമെന്ന് പറഞ്ഞ് ശല്യം, ഫോണില്‍ ഭീഷണി; ഉറക്കത്തില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ്

Published : Aug 24, 2022, 10:32 PM IST
ഫ്രണ്ട് ആക്കണമെന്ന് പറഞ്ഞ് ശല്യം, ഫോണില്‍ ഭീഷണി; ഉറക്കത്തില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ്

Synopsis

അകലെ നിന്നും കൊണ്ട് യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം നിര്‍മ്മാണ തൊഴിലാളിയായ ഷാരുഖ് തീ കൊളുത്തുകയായിരുന്നുവെന്ന് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നിതീഷ് കുമാര്‍ പി ടി ഐയോട് പറഞ്ഞു

ദുംക: യുവതി ഉറക്കത്തിലായിരിക്കെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഫോണില്‍ നിരന്തരം ശല്യം ചെയ്തിരുന്ന യുവാവ്. 19 വയസുള്ള പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലോടെ യുവതിയെ ഫുലോ ജാനോ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. കേസില്‍ ഷാരുഖ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

വീട്ടില്‍ ഉറങ്ങുകയായിരുന്നു യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ഷാരുഖ് തീ കൊളുത്തുകയായിരുന്നു. അകലെ നിന്നും കൊണ്ട് യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം നിര്‍മ്മാണ തൊഴിലാളിയായ ഷാരുഖ് തീ കൊളുത്തുകയായിരുന്നുവെന്ന് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നിതീഷ് കുമാര്‍ പി ടി ഐയോട് പറഞ്ഞു. ഗുരുതരമായ അവസ്ഥയിലും പെണ്‍കുട്ടി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്.

സുഹൃത്ത് ആക്കണമെന്ന് നിരന്തരം നിര്‍ബന്ധിച്ച് കൊണ്ട് 10 ദിവസം മുമ്പ് യുവാവ് ഫോണില്‍ വിളിച്ചിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ വീണ്ടും ഫോണ്‍ വിളിച്ചു. സംസാരിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്താനാണ് വിളിച്ചത്. ഇതോടെ തന്‍റെ പിതാവിനോട് ഭീഷണിപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച ഷാരുഖിന്‍റെ വീട്ടുകാരോട് പറയാമെന്ന് പിതാവ് ഉറപ്പ് നല്‍കിയിരുന്നു.

ഇതിന് ശേഷം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതാണ്. ചൊവ്വാഴ്ച രാവിലയോടെ പുറത്ത് അസഹ്യമായ വേദനയോടെ ഞെട്ടി ഉണരുകയായിരുന്നു. എന്തോ കത്തുന്നതിന്‍റെ മണവും ഉണ്ടായിരുന്നു. ഷാരുഖ് ഓടി രക്ഷപ്പെടുന്നത് കണ്ടാണ് കണ്ണ് തുറന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. വേദനയില്‍ താന്‍ മാതാപിതാക്കളുടെ മുറിയിലേക്ക് ഓടി. അവരാണ് തീകെടുത്തിയ ശേഷം ആശുപത്രിയില്‍ എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.  

പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ