
കണ്ണൂർ: കൂത്തുപറമ്പിനടുത്ത് കണ്ണവത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവര്‍ത്തകനായ വികെ രാഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ 6.30 മണിയോടെയാണ് സംഭവം. റബര്‍തോട്ടത്തില്‍ വെട്ടേറ്റ നിലയില്‍ നാട്ടുകാരാണ് ഇയാളെ കണ്ടെത്തിയത്.
പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കൊപ്പം തലേദിവസം ഇയാള്‍ മദ്യപിച്ചിരുന്നതായാണ് വിവരം. സുഹൃത്തുക്കൾ തമ്മിലുളള തർക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. രാഷ്ട്രീയ സംഘർഷമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസും വ്യക്തമാക്കി.
കൊവിഡ് കാലത്ത് കടലിൽ പോകുന്നതിൽ തര്‍ക്കം, ചാലിയം ഹാർബറിൽ സംഘർഷം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam