
ബെംഗളൂരു: വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്നും പിൻമാറിയ കാമുകിയെ യുവാവ് ജനമധ്യത്തില്‍ കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച വൈകുന്നേരം ബെംഗളൂരുവിലെ മുരുകേഷ്പല്യയിലാണ് 28 കാരനായ യുവാവ് 25കാരിയായ യുവതിയെ കുത്തിക്കൊന്നത്. ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. ഇരുവരും ആന്ധ്രപ്രദേശ് സ്വദേശികളാണ്. യുവതിയുടെ ശരീരത്തിൽ 16 മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതിയായ ദിനകർ ബനാലയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബെംഗളൂരുവിൽ ഹെൽത്ത് കെയർ കമ്പനികളിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത ജാതിയായതിനാൽ ലീല പവിത്രയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. വിവാഹത്തിൽ നിന്നും പിൻമാറിയതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറയുന്നു.
മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ നൂറനാട് കെസിഎം ആശുപത്രി ജീവനക്കാർ മർദിച്ചെന്ന് പരാതി, യുവതി ചികിൽസയിൽ
ലീല വിവാഹത്തിൽ നിന്ന് പിൻമാറിയത് ദിനകർ ബനാലയെ രോഷത്തിലാക്കി. തുടർന്ന് യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിലെത്തി ലീലയെ കാത്തുനിന്നു. ജോലി കഴിഞ്ഞിറങ്ങിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആൾക്കൂട്ടത്തിന് നടുവിലിട്ട് 16 തവണ കുത്തിയതായി പൊലീസ് പറയുന്നു. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.
കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികൾ; 4 ഗുണ്ടകൾ രഹസ്യ സങ്കേതത്തിൽ നിന്ന് പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam