
ഗ്വാളിയാര്‍: സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. അടിവസ്ത്രമല്ലാതെ ഇയാള്‍ ഇതുവരെ പണമോ സ്വര്‍ണ്ണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഏതാനും ദിവസങ്ങളായി ഗൗസ്പുര പ്രദേശത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവായി മാറിയിരുന്നു. ഒടുവില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശവാസിയായ ഭഗത് കോറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
മോഷ്ടാവ് നടന്ന് വരുന്നതും പതുങ്ങി ഒരു വീടിന്‍റെ ഭാഗത്തേക്ക് കയറുന്നതും പിന്നീട് അടിവസ്ത്രവുമായി പുറത്തേക്ക് വരുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്. സ്ത്രീകളുടെ ബ്രായും പാന്റീസുമെല്ലാം മോഷ്ടിക്കുന്നതായി ആരോപിക്കപ്പെട്ടയാളുടേത് വെറുതെ വീടുകളില്‍ കയറി വസ്ത്രങ്ങളുമായി ഓടിപ്പോകുന്നതല്ല രീതിയെന്നാണ് പരാതിയില്‍ പറയുന്നത്.
മോഷ്ടാവിന് ഇത് ചെയ്യുന്നതിനുള്ള സ്വന്തം പ്രവർത്തനരീതിയുണ്ടെന്ന് പറയപ്പെടുന്നു. വീടുകളുടെ ടെറസുകളില്‍ വരെ കയറി അലക്കി ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ ഇയാള്‍ മോഷ്ടിക്കുന്നുണ്ട്. ഇതേപ്രദേശത്ത് നിന്ന് തന്നെയുള്ള ആളാകും പ്രതിയെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ദീപക് യാദവ് പറഞ്ഞു. യുവാവ് മോഷ്ടിച്ച ഒരു കുര്‍ത്തയില്‍ 500 രൂപയുമുണ്ടായിരുന്നു. ഈ സംഭവത്തില്‍ പരാതി ഉയര്‍ന്നു. ഇതോടെയാണ് മറ്റുള്ളവരും തങ്ങളുടെ അടിവസ്ത്രമുള്‍പ്പെടെ നഷ്ടമായെന്ന് പരാതിയുമായി എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam