കാമുകിയുടെ മക്കളെ വേശ്യാവൃത്തിക്ക് അയച്ചില്ല; വൃദ്ധയെ കൊന്ന് പൊലീസിനെ ആക്രമിച്ചയാളെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നു

Published : Dec 15, 2019, 09:26 PM IST
കാമുകിയുടെ മക്കളെ വേശ്യാവൃത്തിക്ക് അയച്ചില്ല; വൃദ്ധയെ കൊന്ന് പൊലീസിനെ ആക്രമിച്ചയാളെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നു

Synopsis

കാമുകിയുടെ മക്കളെ മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോകാനുള്ള ശ്രമ തടഞ്ഞ വൃദ്ധയെ കൊല്ലുകയും സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നേരെ ആസിഡ് എറിയുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ നാല്‍പ്പത്തിയൊന്നുകാരനെ കല്ലെറിഞ്ഞുകൊന്നത്

നാമക്കല്‍: കാമുകിയുടെ മക്കളെ വേശ്യാവൃത്തിക്ക് അയക്കാതിരുന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ പ്രതിയെ  കല്ലെറിഞ്ഞ് കൊലപ്പെടുത്തി ആള്‍ക്കൂട്ടം. തമിഴ്നാട്ടിലെ നാമക്കല്ലിലാണ് സംഭവം. നാല്‍പത്തിയൊന്നുകാരനെയാണ് നാട്ടുകാര്‍ കൊലപ്പെടുത്തിയത്. ധര്‍മ്മപുരി ജില്ലക്കാരനായ സമുവല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലായി 15ല്‍ അധികം കേസുകള്‍ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്.

സമുവേല്‍ ആര്‍ വിജയലക്ഷ്മിയെന്ന വിധവയായ നാമക്കല്‍ സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരിയുമായി പ്രണയത്തിലായിരുന്നു. വിജയലക്ഷ്മിക്ക് മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ട്. വേശ്യാവൃത്തി ചെയ്യാന്‍ അമ്മ നിര്‍ബന്ധിച്ചതോടെ കുട്ടികള്‍ മുത്തശ്ശി ധനാമ്മാളിനൊപ്പം മാറി താമസിക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയും ഒരാള്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമാണ്. 

വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ സാമുവല്‍ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് ധനാമ്മാള്‍ തടഞ്ഞു. ഇതില്‍ ക്ഷുഭിതനായ സമുവല്‍ ധനാമ്മാളിനെ കത്തിയും ബ്ലേഡും ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സമുവല്‍ കത്തിവീശി ഭീഷണിപ്പെടുത്തുകയായിരുന്നു. 

ഇതോടെ പുതുച്ചത്രം പൊലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ വിവരമറിയിച്ചു. ധനാമ്മാളിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാരെയും ഇയാള്‍ ആക്രമിച്ചതോടെ പൊലീസ് വെടിയുതിര്‍ത്തു. എന്നാല്‍ ബുള്ളറ്റ് ബാരലിനുള്ളില്‍ കുടങ്ങി. ഈ സമയം രക്ഷപ്പെടാനായി സമുവല്‍ പൊലീസിനും നാട്ടുകാര്‍ക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പൊലീസ് വീണ്ടും വെടിയുതിര്‍ത്തതോടെ ധനമ്മാളിനെ ഇയാള്‍ കഴുത്തറത്ത് കൊലപ്പെടുത്തി. 

സമുവലിന്‍റെ ആസിഡ് ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും അവിടെയെത്തിയ പത്തോളം നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു. ധനാമ്മാളിനെ ഇയാള്‍ കൊല ചെയ്യുകയും ചെയ്തതോടെ നാട്ടുകാര്‍ ഇയാളെ കല്ലെറിയാന്‍ തുടങ്ങുകയായിരുന്നു. കല്ലേറില്‍ ഗുരുതര പരിക്കേറ്റ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.  ഇയാളെ മറ്റ് പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് സുപ്രണ്ട് വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്