ജീവനൊടുക്കുന്നുവെന്ന് ഭാര്യയെ വാട്‌സാപ്പ് കോളിലൂടെ അറിയിച്ച് യുവാവ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു

By Web TeamFirst Published Sep 11, 2020, 2:40 PM IST
Highlights

ഇന്നലെ പുലര്‍ച്ചെ നാലോടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായ അധ്യാപകനായ ബിനു കെ. സാം എത്തിയപ്പോള്‍ തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്ന എന്നുപറഞ്ഞ് നിശാന്ത് പരിഭ്രാന്തി പിടിച്ച് വരാന്തയിലൂടെ ഓടി നടക്കുന്നതാണ് കണ്ടത്. 
 

റാന്നി: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവാവ് തൂങ്ങി മരിച്ചത്. വാട്ട്സ്ആപ്പില്‍ ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് കാണിച്ച ശേഷം. ആരോ കൊല്ലാന്‍ വരുന്നു എന്നും മറ്റും ഇയാള്‍ ഭാര്യയോട് ഫോണിലൂടെ പറഞ്ഞിരുന്നു ഏന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ നാലോടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായ അധ്യാപകനായ ബിനു കെ. സാം എത്തിയപ്പോള്‍ തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്ന എന്നുപറഞ്ഞ് നിശാന്ത് പരിഭ്രാന്തി പിടിച്ച് വരാന്തയിലൂടെ ഓടി നടക്കുന്നതാണ് കണ്ടത്. 

താഴേ ഭാഗം പൂട്ടിയിരിക്കുകയാണെന്നും ആരും അകത്തേക്ക് വരില്ലെന്നും ആശ്വസിപ്പിച്ച് ഇയാളെ മുറിയിലേക്കു തന്നെ മടക്കി. രാവിലെ ഏഴുമണിയോടെയാണ് ഇയാള്‍  ഭാര്യ സീനയെ വിളിച്ച് താന്‍ തൂങ്ങിമരിക്കാന്‍ പോവുകയാണെന്ന് അറിയിച്ച് ദൃശ്യങ്ങള്‍ കാണിച്ചത്. 

"

അരുതെന്ന് ഇവര്‍ പറഞ്ഞപ്പോഴേക്കും ഫോണ്‍ കട്ടായി. സീന ഉടന്‍ തന്നെ ബിനു കെ. സാമിനെ വിവരം അറിയിച്ചു. ബിനു രാവിലെ ഡ്യൂട്ടിക്കെത്തിയ അധ്യാപകനായ ബിനു ജോര്‍ജിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ ബിനു ജോര്‍ജും ലോഡ്ജ് ജീവനക്കാരനും കൂടി ഇയാളുടെ മുറിയില്‍ എത്തിയെങ്കിലും ബഡ്ഷീറ്റ് ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. 

പോലീസ് മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.  ഇയാള്‍ രാത്രി പല പ്രാവശ്യം ഭാര്യയെ വിളിച്ച് അസ്വസ്ഥത അറിയിച്ചിരുന്നു. നിശാന്തിന് മദ്യപാനശീലം ഉണ്ടായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയുന്നു.    മക്കള്‍: നമിത (വൈക്കം ഗവ: യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), ദേവര്‍ശ് (ഒരു വയസ്).

click me!