മുളകുപൊടിയെറിഞ്ഞ് മോഷണം; ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണമാലകള്‍ കവര്‍ന്നു

Published : Oct 13, 2019, 10:51 AM ISTUpdated : Oct 13, 2019, 10:52 AM IST
മുളകുപൊടിയെറിഞ്ഞ് മോഷണം; ജ്വല്ലറിയില്‍ നിന്ന്  സ്വര്‍ണമാലകള്‍ കവര്‍ന്നു

Synopsis

തമിഴ്ഭാഷ സംസാരിച്ചിരുന്ന ഇയാള്‍ വികലാംഗനാണെന്നും ജ്വല്ലറി ജീവനക്കാരന്‍ പൊലീസിനോട് വെളിപ്പെടുത്തി. 

ചിറ്റൂര്‍: സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെയെത്തി ജ്വല്ലറി ജീവനക്കാരന്‍റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് കവര്‍ച്ച. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. തമിഴ് ഭാഷ സംസാരിക്കുന്ന വികലാംഗനായ ഒരാളാണ് സ്വര്‍ണമാല വാങ്ങാനായി ജ്വല്ലറി ഷോപ്പില്‍ എത്തിയത്. ആ സമയത്ത് ജ്വല്ലറിയില്‍ ഒരു ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ആറ് മാലകള്‍ തെരഞ്ഞെടുത്ത ഇയാള്‍ ആഭരണത്തിന്‍റെ തൂക്കം നോക്കിയതിന് ശേഷം ജോലിക്കാരന്‍റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാലകളുമായി രക്ഷപ്പെടുകയായിരുന്നു. തമിഴ്ഭാഷ സംസാരിച്ചിരുന്ന ഇയാള്‍ വികലാംഗനാണെന്നും ജ്വല്ലറി ജീവനക്കാരന്‍ പൊലീസിനോട് വെളിപ്പെടുത്തി. 
 

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ