ഷൈനിയെ സോജി വിളിച്ചത് പ്രശ്നം തീർക്കാമെന്ന് പറഞ്ഞ്, കാട്ടിലെത്തിയതും സ്വഭാവം മാറി; നടന്നത് കൊടും ക്രൂരത!

Published : May 17, 2024, 12:14 AM IST
ഷൈനിയെ സോജി വിളിച്ചത്  പ്രശ്നം തീർക്കാമെന്ന് പറഞ്ഞ്, കാട്ടിലെത്തിയതും സ്വഭാവം മാറി; നടന്നത് കൊടും ക്രൂരത!

Synopsis

ഏറെ നാളായി പിരിഞ്ഞു കഴിയുകയായിരുന്നു ഷൈനിയും സോജിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് പേരും ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു.

പാങ്ങോട്: തിരുവനന്തപുരം പാങ്ങോട് ഭാര്യയെ ഭർത്താവ് കാട്ടിൽ കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലോട് സ്വദേശി ഷൈനിയെയാണ് ഭ‍ർത്താവ് സോജി കാട്ടിലെത്തിച്ച് അതിക്രൂരമായി ആക്രമിച്ചത്. ഷൈനിയെ സിജോ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഏറെ നാളായി പിരിഞ്ഞു കഴിയുകയായിരുന്നു ഷൈനിയും സോജിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് പേരും ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് സോജി ഷൈനിയെ മൈലമൂട് ജംഗഷനിലേക്ക് വിളിച്ചു വരുത്തിയെന്ന് പൊലീസ് പറയുന്നു.മൈലമൂട് ജംഗഷനിലെത്തിയ ഷൈനിയെ ബൈക്കിൽ കയറ്റി കരുമൺകോട് വനത്തിലെത്തിച്ചു. ഇവിടെ വച്ചാണ് കൈയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ഷൈനിയുടെ രണ്ട് കാല് മുട്ടും അടിച്ചു തകർക്കുകയും വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. 

ആക്രമണത്തിൽ ഷൈനിയുടെ തലയ്ക്കും പരിക്കേറ്റു. അവശയായ കിടന്ന ഷൈനിയെ നാട്ടുകാരിൽ ചിലരാണ് ആശുപത്രിയിലെത്തിച്ചത്. സോജിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതും നാട്ടുകാരാണ്. ആക്രമിക്കാനുള്ള കാരണം സംബന്ധിച്ച് സോജി നൽകുന്ന മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഒരു വർഷത്തിലേറെയായി ഇരുവരും അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഷൈനി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More : ഗുണ്ടകളെ പൊക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്; 153 അറസ്റ്റ്, 53 പേര്‍ കരുതല്‍ തടങ്കലിൽ, 5 പേർക്കെതിരെ കാപ്പ
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്