പുഷ്പ സ്റ്റൈലിൽ കഞ്ചാവ് കടത്ത്, ആഗ്രയിൽ കോടികളുടെ കഞ്ചാവുമായി ഒരാൾ പിടിയിൽ

Published : Jun 10, 2022, 09:10 AM ISTUpdated : Jun 10, 2022, 09:20 AM IST
പുഷ്പ സ്റ്റൈലിൽ കഞ്ചാവ് കടത്ത്, ആഗ്രയിൽ കോടികളുടെ കഞ്ചാവുമായി ഒരാൾ പിടിയിൽ

Synopsis

പുഷ്പ: ദ റൈസ്’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമയിൽ കാണിക്കുന്ന കള്ളക്കടത്ത് അനുകരിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി

ആഗ്ര: അല്ലു അർജുൻ നായകനായ പുഷ്പ എന്ന മാസ് ചിത്രത്തിന്റെ സ്റ്റൈലിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. ആ​ഗ്രയിലാണ് പ്രതിയുടെ സിനിമാ സ്റ്റൈൽ കഞ്ചാവ് കടത്ത് പൊലീസ് തകർത്തത്. 15000 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പൊലീസുമായുള്ള ചെറിയ ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റ്. ‘പുഷ്പ: ദ റൈസ്’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമയിൽ കാണിക്കുന്ന കള്ളക്കടത്ത് അനുകരിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാൾ കൈവശം വച്ചിരുന്നത്. ഇയാളുടെ കാലിൽ പൊലീസ് വെടിയുതിർക്കുകയായിരുന്നു. 

സുകുമാർ രചനയും സംവിധാനവും നിർവഹിച്ച് 2021-ൽ പുറത്തിറങ്ങിയ തെലുങ്ക് ആക്ഷൻ ഡ്രാമ ചിത്രമാണ് ‘പുഷ്പ: ദി റൈസ്’. ചന്ദനക്കടത്തിന്റെ ലോകത്ത് ഉയരുന്ന പുഷ്പ എന്ന തൊഴിലാളിയെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോ​ഗമിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം സ്ട്രീമിംഗിനായി ആമസോൺ പ്രൈമിൽ ലഭ്യമാണ്. 

അതിനിടെ, ഈ വർഷത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടന്നത് ആ​ഗ്രയിലാണെന്ന് യുപി പൊലീസ് വ്യക്തമാക്കി.  1200 കിലോയിലധികം ഭാരവും കോടിക്കണക്കിന് രൂപ വിലമതിക്കുന്നതുമായ കഞ്ചാവ് ഏപ്രിലിൽ ആഗ്രയിൽ നിന്ന്  യുപി പ്രത്യേക ദൗത്യസേന പിടികൂടിയിരുന്നു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാക്കളെ പിടികൂടി തീക്കൊളുത്തി നാട്ടുകാര്‍, ഒരാൾ മരിച്ചു

റാഞ്ചി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെന്ന് കരുതുന്ന രണ്ട് യുവാക്കളെ മർദ്ദിക്കുകയും തീയിടുകയും ചെയ്ത് നാട്ടുകാർ. ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ തീക്കൊളുത്തിയത്. ആക്രമിക്കപ്പെട്ട യുവാക്കളിലൊരാൾ മരിച്ചു. മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ഗുംല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മനീഷ് ചന്ദ്ര ലാൽ പറഞ്ഞു. തൊട്ടടുത്ത ഗ്രാമത്തിലുള്ളവരാണ് പ്രതികൾ.

പെൺകുട്ടിയെ യുവാക്കൾ പീ‍ഡിപ്പിച്ചുവെന്നറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഇവരെ പിടികൂടി. തുടര്‍ന്ന് ഇവരെ പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് കൊണ്ടുവരികയും മർദ്ദിക്കുകയും തീക്കൊളുത്തുകയുമായിരുന്നു. പ്രതികളുടെ മോട്ടോർ ബൈക്കും നാട്ടുകാർ തീയിട്ടു. പെൺകുട്ടിയുടെ ബന്ധുക്കൾ സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്തെ ക്രമസമാധാനം പാലിക്കാൻ ഒരു സംഘം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് ഓഫീസർ വ്യക്തമാക്കി. 

Read More: 17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ