
ബെലഗാവി: ഭാര്യയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന ഭര്‍ത്താവിന് പത്ത് വര്‍ഷം തടവ് വിധിച്ച് കോടതി. ബുധനാഴ്ചയാണ് കര്‍ണ്ണാടകയിലെ ബെലഹാവി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. പത്ത് വര്‍ഷത്തെ തടവിന് പുറമേ ഭാര്യയെ ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയയാള്‍ക്ക് പത്ത് വര്‍ഷം തടവും 11,.000 രൂപ പിഴയും വിധിച്ചത്. വിധി പ്രസ്താവിച്ച ജഡ്ജി സൂര്യവാന്‍ഷി വളരെ ക്രൂരമെന്നാണ് ഭര്‍ത്താവിന്റെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. തുറന്നകോടതിയിലായിരുന്നു വിധി പ്രഖ്യാപിച്ചത്.
ഹുബ്ലിയിലെ ഹുല്‍കുന്ദ് സ്വദേശിയെയാണ് കോടതി ശിക്ഷിച്ചത്. മാര്‍ച്ച് 25 2017 ലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ പോണ്‍ വീഡിയോകള്‍ കാണിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും വീട്ടിലെ നായയുമായി ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്. ഭര്‍ത്താവിന്റെ ഭീഷണിയില്‍ വഴങ്ങി മൂന്ന് പ്രാവശ്യം യുവതിക്ക് നായയുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടേണ്ടി വന്നു.
എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മൂന്ന് കുട്ടികളെയും യുവതിയെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെയും ഭാര്യയുടെയും ദാമ്പത്യം ഒന്‍പത് വര്‍ഷം നീണ്ടതായിരുന്നു. ഈ സമയത്ത് എല്ലാം ഇയാള്‍ പീഡനം നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 2016ലാണ് യുവതി ഭര്‍ത്താവിന്‍റെ ആവശ്യങ്ങള്‍ എതിര്‍ക്കാന്‍ തുടങ്ങിയത്. ഇതോടെ മര്‍ദനം നടത്തിയ ഭര്‍ത്താവിനെതിരെ ഇവര്‍ കോടതിയെ സമീപിച്ചു.
തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍ ഇയാള്‍ ഭാര്യയെ നായയുമായി ലൈംഗിക വേഴ്ച നടത്തിക്കുമായിരുന്നു എന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam