പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു; യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു

Published : Oct 14, 2020, 12:00 AM IST
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു; യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു

Synopsis

പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു സ്വകാര്യ ബസ് ജീവനക്കാരനായ രഞ്ജിത്തിനൊപ്പം പോയത്. 

കൊട്ടിയം; പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന പരാതിയില്‍ പൊലീസ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടറ സ്വദേശിനി അഞ്ജു,കാമുകനായ കൊട്ടിയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത്. 

പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു സ്വകാര്യ ബസ് ജീവനക്കാരനായ രഞ്ജിത്തിനൊപ്പം പോയത്. എന്നാല്‍ ഭര്‍ത്താവുമായുളള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ അഞ്ജു രഞ്ജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ നിന്ന് അഞ്ജുവിനെ കാണാതായത്. 

ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഡീസന്‍റ് മുക്കിലുളള രഞ്ജിത്തിന്‍റെ വീട്ടില്‍ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് കേസ് എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. രഞ്ജിത്തും രണ്ടു കുട്ടികളുടെ പിതാവാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

32 കോടി രൂപ വായ്പയെടുത്തത് തിരികെ നൽകാനില്ല, എംഡിയെ കൊല്ലാൻ ശ്രമിച്ച് സഹ ചെയർമാൻ, പദ്ധതി പാളി, 7 പേർ അറസ്റ്റിൽ
ആറ്റിങ്ങലിൽ നായയോട് ക്രൂരത, കാറിൽ കൊണ്ടിറക്കി ഉപേക്ഷിക്കാൻ ശ്രമം, അതേ വാഹനം കയറി നായയ്ക്ക് ദാരുണാന്ത്യം