
ബെംഗളൂരു: കർണാടകയിൽ എസ്ബിഐ ബാങ്കിൽ കവർച്ച. വിജയപുര ജില്ലയിലെ എസ്ബിഐ ബ്രാഞ്ച് കൊള്ളയടിച്ച അഞ്ചംഗസംഘം എട്ടു കോടി രൂപയും 50 പവൻ സ്വർണവും കവർന്നു. രക്ഷപ്പെടാൻ ഉപയോഗിച്ച കാർ മഹാരാഷ്ട്രയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിജയപുര ജില്ലയിലെ ചഡ്ചാൺ ടൗണിലെ എസ്ബിഐ ശാഖയാണ് കൊള്ളയടിച്ചത്. മുഖംമൂടി ധരിച്ച് എത്തിയ അഞ്ചംഗ സംഘം തന്നെയും ജീവനക്കാരെയും കെട്ടിയിട്ട് പണവും സ്വർണവും കവർന്നെന്നാണ് മാനേജർ പൊലീസിന് നൽകി. കൊള്ള സംഘത്തിന്റെ പക്കൽ നാടൻ തോക്കുകളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നതായും മാനേജർ മൊഴി നൽകിയിട്ടുണ്ട്.
എട്ടു കോടി രൂപയും 50 പവൻ സ്വർണവും നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മഹാരാഷ്ട്ര കേന്ദ്രീകരിച്ചിരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് രൊലീസിന്റെ നിഗമനം. ഇത് ശരിവെക്കുന്ന തരത്തിൽ കൊള്ളയ്ക്കുശേഷം സംഘം രക്ഷപ്പെട്ടെന്ന് കരുതുന്ന വാഹനം മഹാരാഷ്ട്രയിലെ സോലാപൂരിൽ കണ്ടെത്തിയിട്ടുണ്ട്. KA 24 DH 2456 എന്ന മാരുതി ഇക്കോ വാനാണ് കണ്ടെത്തിയത്. പണവും സ്വർണവുമായി രക്ഷപ്പെടുന്നതിനിടെ കാർ ആടുകളെ ഇടിക്കുകയും നാട്ടുകാരുമായി തർക്കം ഉണ്ടാവുകയും ചെയ്തതായി പ്രദേശവാസികൾ അറിയിച്ചു.
തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം സംഘം ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഗ്രാമീണർ നൽകിയിരിക്കുന്ന മൊഴി. കൊള്ളയടിച്ച സ്വർണത്തിന്റെ ഒരു ഭാഗം വാഹനത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ ആകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam