Latest Videos

204 ഗ്രാം എംഡിഎംഎ; 27കാരന് 10 വര്‍ഷം കഠിന തടവും പിഴയും

By Web TeamFirst Published Mar 15, 2024, 11:39 AM IST
Highlights

കഴിഞ്ഞ വര്‍ഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 204 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

കണ്ണൂര്‍: കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി 27 വയസുകാരന്‍ മുഹമ്മദ് ഹാരിഫിനെയാണ് വടകര എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 

കഴിഞ്ഞ വര്‍ഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 204 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും റെയില്‍വേ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ ടി രാഗേഷ്, പി എല്‍ ഷിബു എന്നിവര്‍ കേസിന്റെ തുടരന്വേഷണം നടത്തി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി കെ ജോര്‍ജ് ആണ് ഹാജരായത്. 


തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവ്: കഞ്ചാവും ചാരായവും പിടിച്ചെടുത്തു

കോഴിക്കോട്: തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ചുള്ള പരിശോധനയില്‍ കോഴിക്കോട് കഞ്ചാവും വയനാട് ചാരായവും പിടിച്ചെടുത്തെന്ന് എക്‌സൈസ്. കോഴിക്കോട് അതിഥി തൊഴിലാളിയില്‍ നിന്ന് 3.2 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കൊടുവള്ളി കുറുങ്ങോട്ട് കടവ് പാലത്തിനു സമീപം വച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശിയെ എക്‌സൈസ് കഞ്ചാവ് സഹിതം കസ്റ്റഡിയിലെടുത്തത്. സഹജന്‍ അലി എന്ന് പേരുള്ള പ്രതി സമീപ പ്രദേശങ്ങളില്‍ രഹസ്യമായി കഞ്ചാവ് വില്‍പന നടത്തി വരികെയായിരുന്നെന്ന് എക്‌സൈസ് അറിയിച്ചു. 

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സും താമരശേരി എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍. ടി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സന്തോഷ് കുമാര്‍. സി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സിറാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുജില്‍, അഖില്‍ദാസ്. ഇ, സച്ചിന്‍ദാസ്. വി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലത്ത് 18 ലിറ്റര്‍ ചാരായം പിടികൂടിയെന്നും എക്‌സൈസ് അറിയിച്ചു. മൂന്നുപാലം സ്വദേശി കുന്നേല്‍ വീട്ടില്‍ നിധീഷ് ദേവസ്യയുടെ വീട്ടില്‍ നിന്നാണ് ചാരായം പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവര പ്രകാരം സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.കെ. ഷാജിയും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധന സംഘത്തില്‍ പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ സി.വി. ഹരിദാസ്, ജി. അനില്‍കുമാര്‍, സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷെഫീഖ് എം.ബി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ മോള്‍ പി. എന്‍, എക്‌സൈസ് ഡ്രൈവര്‍മാരായ വീരാന്‍ കോയ, പ്രസാദ്.കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. 

പ്രവാസിയെ കാണാനില്ലെന്ന് വിവരം,പാതിരാത്രി അന്വേഷണമെത്തിയത് ലോഡ്ജിൽ' 

 

tags
click me!