പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് മധ്യവയസ്കന്‍ പിടിയിൽ

Published : Aug 28, 2022, 12:10 AM IST
പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് മധ്യവയസ്കന്‍ പിടിയിൽ

Synopsis

വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ  പീഡനത്തിന് ഇരയാക്കുകയായിരുന്നു.

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മമ്പാട് ടാണ പൊയിലിൽ അബ്ദുള്ള, (54) എന്നയാളെയാണ് നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2021 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ  സംഭവം നടന്നത്. 

പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടി ബന്ധുവീട്ടിൽ വിരുന്നു വന്നതായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ  പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പഠനത്തിൽ പിന്നോക്കം പോയ കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

കേസ്സ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി ഒളിവിൽ പോയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അടുത്തിടെ  പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ പൊലീസ് മലപ്പുറത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം.  

ഒരു വര്‍ഷത്തോളമായി കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിരുന്നു. കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), കുന്നത്തേടത്ത് സമീര്‍ (38) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളിലൊരാളായ മുസ്തഫ ഏഴ് തവണയും മറ്റ് രണ്ട് പ്രതികള്‍ ഓരോ തവണയുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പഠനത്തില്‍ മോശമായ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.  

ഇന്‍സ്റ്റഗ്രാമിലൂടെ നഗ്നഫോട്ടോകളും വീഡിയോയും കൈക്കലാക്കി, യുവതിയെ പീഡിപ്പിച്ച് പണം തട്ടാന്‍ ശ്രമം

കഴിഞ്ഞ ദിവസം മറ്റൊരു പീഡനക്കേസിലെ പ്രതികൂടി മലപ്പുറത്ത് പിടിയിലായി.  സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത യുവാവാണ് നിലമ്പൂര്‍ പൊലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ഉപ്പടയിലുള്ള ഭാര്യവീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ രാജ് ഭവനിൽ ഷുഹൈബ് ആണ് കേസിലെ പ്രതി. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ യുവതിയുമായി അടുപ്പത്തിലായ പ്രതി സൂത്രത്തില്‍ നഗ്നവീഡിയോയും ചിത്രങ്ങളും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. 

Read More : ഭാര്യയെ ഹോട്ടലിലെത്തിച്ചു, പണം വാങ്ങി ഭർത്താവ് പീഡനത്തിന് അവസരമൊരുക്കി; സംഭവം കോഴിക്കോട്

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും